Advertisement

മെക്സിക്കോയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് 49 പേർ മരിച്ചു

December 10, 2021
Google News 1 minute Read

മെക്സിക്കോയിൽ ട്രക്കുകൾ അപകടത്തിൽപ്പെട്ടു. തെക്കുകിഴക്കൻ നഗരമായ ടക്‌സ്‌റ്റ്‌ല ഗുട്ടറസിന് സമീപം 2 ട്രക്കുകൾ കൂട്ടിയിടിച്ച് 49 പേർ മരിച്ചു. 58 പേർക്ക് പരുക്കേറ്റു. അപകടത്തിൽപ്പെട്ട ട്രക്കുകളിലൊന്നിൽ മധ്യ അമേരിക്കയിൽ നിന്നുള്ള നൂറിലധികം കുടിയേറ്റക്കാർ ഉണ്ടായിരുന്നു.

പരുക്കേറ്റ 58 പേരിൽ 3 പേരുടെ നില ഗുരുതരമാണ്. ഇവരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചിയാപാസ് ഗവർണർ റുട്ടിലിയോ എസ്‌കാൻഡൻ മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തി.

Story Highlights : two-trucks-collide-in-mexico

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here