നിയമനത്തില്‍ രാഷ്ട്രീയമില്ലെന്ന് കണ്ണൂര്‍ വിസി; സ്ഥാനം ഒഴിയുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല

സര്‍വകലാശാലയില്‍ രാഷ്ട്രീയ നിയമനം നടന്നിട്ടില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍. വി സി ആയുള്ള തന്റേത് രാഷ്ട്രീയ നിയമനമാണോ എന്ന് നിയമിച്ചവരോട് ചോദിക്കണം. കേരളാ ഗവര്‍ണരാണ് നിയമനം നടത്തിയത്. സ്ഥാനം ഒഴിയുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നാല് വര്‍ഷത്തേയ്ക്കാണ് ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിക്കൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കിയത്. നിയമന വിവാദം കത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് വിസിയായിവീണ്ടും നിയമനം നല്‍കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചത്.
Read Also : ‘സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടല്‍ അസഹനീയം’; സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍
അതേസമയം കാലടി, കണ്ണൂര്‍ സര്‍വകലാശാലകളിലെ വി സി നിയമനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതിഷേധം പരസ്യമാക്കി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനം അടക്കം വിവിധ കാര്യങ്ങളിലെ അതൃപ്തി പരസ്യമാക്കിയ ഗവര്‍ണര്‍, ചാന്‍സലര്‍ എന്ന പരമാധികാര പദവി താന്‍ ഒഴിഞ്ഞുതരാമെന്നും, സര്‍ക്കാരിന് വേണമെങ്കില്‍ തന്നെ നീക്കം ചെയ്യാമെന്നും കടുത്ത ഭാഷയിലുള്ള കത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
Story Highlights : kannur university vc, Gopinath Raveendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here