Advertisement

പിണറായി വിജയന് മുനീറിന്റെ സർട്ടിഫിക്കറ്റ് വേണ്ട മന്ത്രി വി ശിവൻകുട്ടി

December 11, 2021
Google News 1 minute Read

വർഗീയ രാഷ്ട്രീയം കളിക്കുന്നതിലൂടെ മുസ്ലിം ലീഗ് ബി.ജെ.പിയുടെ ബി ടീം ആകുകയാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമീപകാലത്തെ ലീഗിന്റെ നിലപാടുകൾ ബി.ജെ.പിക്കുള്ള പരവതാനി വിരിക്കലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലീഗ് രാഷ്ട്രീയപാർട്ടി ആണോ മതസംഘടന ആണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യം പ്രസക്തമാണ്. പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് ആണോ എന്ന് ചോദിച്ച എം കെ മുനീർ സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ഇളകി പോകുന്നത് കണ്ട് ഭയന്ന് നിൽക്കുകയാണ്. പിണറായി വിജയന് മുനീറിന്റെ സർട്ടിഫിക്കറ്റ് വേണ്ടെെന്നും ശിവൻകുട്ടി പറഞ്ഞു.

സിപിഐഎമ്മിനും ഇടതുമുന്നണിക്കും സമൂഹത്തിൽ നിന്ന് ലഭിക്കുന്ന പിന്തുണ കണ്ട് ലീഗിന് ഹാലിളകിയിരിക്കുകയാണ്. ലീഗിന്റെ സംസ്കാരം കോഴിക്കോട്ടെ റാലിയിൽ ജനം കണ്ടതാണ്. വർഗീയ കാർഡ് ഇറക്കിയാലൊന്നും ലീഗിന് അണികളുടെ ചോർച്ച തടയാനാവില്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Story Highlights : pinarayi-vijayan-doesnt-need-muneers-certificate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here