സംസാരശേഷിയില്ലാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം

വയനാട് അമ്പലവയലില്‍ സംസാരശേഷിയില്ലാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം. പെണ്‍കുട്ടി താമസിക്കുന്ന കോളനിയിലുള്ള ആദിവാസി സ്ത്രീയുടെ ഭര്‍ത്താവായ മുനീറിനെയാണ് കല്‍പ്പറ്റ അതിവേഗ കോടതി ശിക്ഷിച്ചത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. മാതാപിതാക്കള്‍ വിറകുശേഖരിക്കാന്‍ പോയ സമയത്താണ് സംസാര ശേഷിയില്ലാത്ത പത്തുവയസുകാരിയെ പ്രതി വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയപ്പോള്‍ രക്തം വാര്‍ന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
Read Also : കൊച്ചിയിൽ മോഡലിനെ പീഡിപ്പിച്ച കേസ്; ഒരു പ്രതി കൂടി പിടിയിൽ
തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ വകുപ്പും ആദിവാസികള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരവും പ്രതിക്കെതിരെ കേസെടുക്കുകയായിരുന്നു.
Story Highlights : rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here