Advertisement

ഈരാറ്റുപേട്ട–വാഗമണ്‍ റോഡിനായി 19.9 കോടി രൂപയുടെ പദ്ധതി; പദ്ധതിക്ക് ഇന്ന് സാങ്കേതികാനുമതി നല്‍കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

December 11, 2021
Google News 1 minute Read

ഈരാറ്റുപേട്ട–വാഗമണ്‍ റോഡിനായി 19.9 കോടിരൂപയുടെ പദ്ധതിക്ക് ഇന്ന് സാങ്കേതികാനുമതി നല്‍കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പൊതുമരാമത്ത് റോഡിനെപറ്റിയുള്ള പരാതികള്‍ മന്ത്രി നേരിട്ട് ഫോണില്‍ കേട്ട് പരിഹാരമുണ്ടാക്കുന്ന പരിപാടിയിലായിരുന്നു വാഗമണ്‍ റോഡ് പ്രശ്നം വീണ്ടും ഉയര്‍ന്നത്. തന്നോട് ഫോണില്‍ പരാതിപ്പെട്ട ഈരാറ്റുപേട്ട സ്വദേശിക്കാണ് മന്ത്രിയുടെ ഉറപ്പ്.

Read Also : പി ജി ഡോക്‌ടേഴ്‌സ് സമരം; സർക്കാർ സ്വീകരിച്ചത് അനുകൂല നിലപാട്, വിഷയം കോടതിയുടെ പരിഗണനയിൽ: ആരോഗ്യമന്ത്രി

19.9 കോടിരൂപയുടെ പദ്ധതിയാണ് ഈരാറ്റുപേട്ട–വാഗമണ്‍ റോഡിനായി തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിക്ക് കഴിഞ്ഞദിവസം ഭരണാനുമതി നല്‍കിയിരുന്നു. ജയസൂര്യക്ക് പിന്നാലെ ഇന്നലെയുമുണ്ടായി തകര്‍ന്നുകിടക്കുന്ന വാഗമണ്‍ റോഡിനെ പറ്റി പരാതി.

വൈകാതെ പ്രവര്‍ത്തി തുടങ്ങാനാകുമെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. ഒരുമണിക്കൂര്‍ നീണ്ട പരിപാടിയില്‍ നിരവധി പരാതികളില്‍ മന്ത്രി നേരിട്ട് ഇടപെട്ടു. ഉടന്‍ പരിഹരിക്കാവുന്ന പരാതികള്‍ക്ക് അപ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് ഫോണില്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും അക്കാര്യം പരാതിക്കാരെ ബോധ്യപ്പെടുത്തുകയും ചെയ്തു.

Story Highlights : vagamon-road-to-renovate-soon-ensures-minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here