റിയൽ എസ്റ്റേറ്റിലും വിദേശത്തും പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് നിക്ഷേപം; രേഖകൾ കണ്ടെത്തിയെന്ന് ഇ.ഡി

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കള്ളപ്പണം സംബന്ധിച്ച രേഖകൾ കണ്ടെത്തിയെന്ന് ഇ ഡി. നേതാക്കൾ കള്ളപ്പണം നിക്ഷേപിച്ചതിന്റെ നിർണ്ണായക തെളിവുകൾ പിടിച്ചെടുത്തു. റിയൽ എസ്റ്റേറ്റിലും വിദേശത്തും പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് നിക്ഷേപമെന്ന് ഇ ഡി വ്യക്തമാക്കി. വിദേശത്തെ സ്വത്തുക്കൾ സംബന്ധിച്ച രേഖകൾ ഉൾപ്പെടെ തെളിവുകൾ ഇ ഡി കണ്ടെത്തി. പോപ്പുലർ ഫ്രണ്ട്,റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ എന്നിവയുമായി ബന്ധപ്പെട്ടാണ് നിലവിലെ റെയ്ഡ്.
സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ് നടത്തിയിരുന്നു. മലപ്പുറത്തെയും മൂവാറ്റുപുഴയിലെയും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലാണ് പരിശോധന നടന്നത്.
Read Also : പോപ്പുലർ ഫ്രണ്ട് – എസ്ഡിപിഐ നേതാക്കളുടെ വീടുകളിൽ ഇഡി റെയ്ഡ്, ഇ ഡി ഉദ്യോഗസ്ഥരെ പ്രവർത്തകർ തടഞ്ഞുവച്ചു
പരിശോധനയ്‌ക്കെത്തിയ മൂവാറ്റുപുഴയിൽ ഇ ഡി ഉദ്യോഗസ്ഥരെ അഞ്ഞൂറോളം എസ്ഡിപിഐ പ്രവർത്തകർ ചേർന്ന് തടഞ്ഞു വച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് സംസ്ഥാനകമ്മിറ്റി അംഗം തമർ അഷറഫിന്റെ മൂവാറ്റുപുഴയിലെ വീട്ടിലാണ് ഒരു സംഘം ഇഡി ഉദ്യോഗസ്ഥർ, പരിശോധന നടത്തിയത്.
Story Highlights : popular front-enforcement directorate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here