Advertisement

‘രാഹുൽ ഹിന്ദു അല്ല, ഹിന്ദുസ്ഥാനിയുമല്ല’; പരിഹസിച്ച് ബിജെപി

December 12, 2021
Google News 2 minutes Read

രാഹുൽ ഗാന്ധിയുടെ ഹിന്ദുത്വവാദി പരാമർശത്തിന് മറുപടിയുമായി ബിജെപി. രാഹുൽ ഹിന്ദുവും ഹിന്ദുസ്ഥാനിയുമല്ലെന്ന് ഭാരതീയ ജനതാ പാർട്ടി വക്താവ് ഗൗരവ് ഭാട്ടിയ പരിഹസിച്ചു. ഹിന്ദുത്വ എന്നാൽ സിഖുകാരെയും മുസ്ലീങ്ങളെയും കൊല്ലുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇത് ഗാന്ധി കുടുംബത്തിന് ഹിന്ദു മതത്തോടുള്ള വെറുപ്പാണ് വ്യക്തമാകുന്നതെന്നും ഭാട്ടിയ ആരോപിച്ചു.

‘താൻ ഹിന്ദുവാണെന്നും ഹിന്ദുത്വവാദിയല്ലെന്നും രാഹുൽ ഗാന്ധി പറയുന്നു. എന്നാൽ രാജ്യം പറയുന്നത് രാഹുൽ ഹിന്ദുവോ ഹിന്ദുത്വവാദിയോ ഹിന്ദുസ്ഥാനിയോ അല്ലെന്നാണ്. ഹിന്ദുവിനെയും ഹിന്ദുത്വത്തെയും അപകീർത്തിപ്പെടുത്താൻ ഗാന്ധി കുടുംബം ഗൂഢാലോചന നടത്തുകയാണ്. ഹിന്ദുത്വത്തെ തീവ്രവാദ സംഘടനകളുമായി താരതമ്യം ചെയ്യുന്നതിന് കാരണം അതാണ്’ ഭാട്ടിയ ആരോപിച്ചു.

‘അധികാരത്തോട് ആർത്തിയുള്ളവർ ഗാന്ധി കുടുംബമാണെന്ന് ഈ രാജ്യത്തെ എല്ലാ പൗരന്മാർക്കും, കൊച്ചുകുട്ടിക്ക് പോലും അറിയാം. അധികാരത്തിനുവേണ്ടി, നിങ്ങൾ 1984-ൽ കലാപം സംഘടിപ്പിച്ചു. നിങ്ങൾ അഴിമതി നടത്തി, സർജിക്കൽ സ്‌ട്രൈക്കിന്റെ തെളിവ് ചോദിക്കുന്നു, ബാലാകോട്ട് വ്യോമാക്രമണത്തിൽ ചില മരങ്ങൾ മാത്രമാണ് വീണതെന്ന് പറയുന്നു’. രാഹുലിന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ഭാട്ടിയ പറഞ്ഞു.

‘ഈ രാജ്യത്തെ എല്ലാ പൗരന്മാരും, പ്രത്യേകിച്ച് ഹിന്ദുക്കളും അവരെ(കോൺഗ്രസ്) ഒരു പാഠം പഠിപ്പിക്കും. അതിനുശേഷം ഹിന്ദുമതം എന്നാൽ ത്യാഗമാണെന്ന് രാഹുൽ ഗാന്ധി അറിയും. എന്നാലും ഗാന്ധി കുടുംബത്തിന് ഇത് ഒരിക്കലും മനസിലാകില്ല’ അദ്ദേഹം കൂട്ടിച്ചേർത്തു. ‘ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ഐക്യം രാഹുൽ ഗാന്ധിക്ക് ഇഷ്ടമാണെന്ന് ഞാൻ കരുതുന്നില്ല. പ്രസംഗങ്ങളിലൂടെ അദ്ദേഹം എപ്പോഴും വിഷം ചീറ്റുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം സാക്ഷ്യം വഹിക്കുന്ന പുരോഗതി നിങ്ങൾക്ക് ഇഷ്ടമല്ലെന്ന് തോന്നുന്നു.” ഭാട്ടിയ കൂട്ടിച്ചേര്‍ത്തു.

Story Highlights : rahul-gandhi-is-neither-a-hindu-nor-a-hindustani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here