‘ഫഹദ് ഫാസിൽ സഹോദരനെ പോലെ’ : അല്ലു അർജുൻ

ഫഹദ് ഫാസിൽ തനിക്ക് സഹോദരനെ പോലെയാണെന്ന് തെന്നിന്ത്യൻ താരം അല്ലു അർജുൻ. ഫഹദ് ഫാസിലെ അഭിനേതാവിനോട് വലിയ ബഹുമാനമാണെന്നും ഇനിയും നേരിൽ കാണണമെന്നും അല്ലു അർജുൻ പറഞ്ഞു. ( alu arjun about fahadh faasil )
അല്ലു അർജുന്റെ പുതിയ ചിത്രമായ പുഷ്പയുടെ പ്രീ റിലീസ് ഇവന്റിലായിരുന്നു അല്ലു അർജുന്റെ പരാമർശം. സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ സംഗീതം നിർവഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. സുകുമാർ എന്നാൽ പ്രീ റിലീസ് ഇവന്റിൽ എത്തിയിരുന്നിലല. പുഷ്പയുടെ അവസാനവട്ട മിനുക്കുപണികളുമായി തിരക്കിലാണ് സുകുമാർ എന്ന് അല്ലു അർജുൻ അറിയിച്ചു.
Read Also : ദൈവം അനുഗ്രഹിച്ച് നൽകിയ പൊന്നുമോനാണ് ഫഹദ്; മാലിക് സിനിമയെ പുകഴ്ത്തി എ.പി അബ്ദുല്ലക്കുട്ടി
ചടങ്ങിൽ 20 മിനിറ്റോളം അല്ലു അർജുൻ സംസാരിച്ചു. അതിനിടെയാണ് ഫഹദ് ഫാസിനിെ കുറിച്ചും പറഞ്ഞത്. ‘മറ്റൊരു നാട്ടിൽ നിന്നുമുള്ള എന്റെ സഹോദരനാണ് ഫഹദ് ഫാസിൽ. ചിത്രത്തിൽ ഭൻവർ സിംഗ് ശിഖാവത്തായി ഫഹദ് വെഷമിട്ടതിൽ വളരെ സന്തോഷമുണ്ട്. ഇനിയും നേരിൽ കാണണമെന്നാണ് ആഗ്രഹം. ഒരു അഭിനേതാവെന്ന നിലയിൽ അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ലൈവ് പർഫോമൻസ് കാണുന്നത് രസമാണ്. പ്രേക്ഷകർക്ക് ഞങ്ങൾ രണ്ടുപേരുടേയും പ്രകടനം ഇഷ്ടപ്പെടുമെന്ന് കരുതുന്നു.’
രണ്ട് വർഷമായി പുഷ്പ എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്ന അണിയറപ്രവർത്തകരോട് അല്ലു അർജുൻ ചടങ്ങിനിടെ നന്ദി അറിയിച്ചു.
Story Highlights : alu arjun about fahadh faasil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here