Advertisement

ഫിഷറീസ് വി.സി നിയമനം; സര്‍ക്കാരിനോടും ചാന്‍സലറോടും വിശദീകരണം തേടി ഹൈക്കോടതി

December 13, 2021
Google News 1 minute Read
fisheries vc

ഫിഷറീസ് വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഇടപെട്ട് കേരളാ ഹൈക്കോടതി. വി സി ആയുള്ള ഡോ.റിജി ജോണിന്റെ നിയമനം സാധുവാണോ എന്ന് ഹൈക്കോടതി പരിശോധിക്കും. വിഷയത്തില്‍ ചാന്‍സലറോടും സംസ്ഥാന സര്‍ക്കാരിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. ജനുവരി 12ന് കോടതി വിശദമായ വാദം കേള്‍ക്കും.

ഫിഷറീസ് വി സി നിയമനത്തില്‍ നേരത്തെ തന്നെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഹര്‍ജി കോടതിയിലെത്തിയത്. യുജിസി, ഫിഷറീസ് സര്‍വകലാശാലാ ആക്ടുകളില്‍ പാനല്‍ നിര്‍ബന്ധമാണെന്ന കാര്യം തള്ളിക്കളഞ്ഞുകൊണ്ടാണ് റിജി ജോണിന്റെ നിയമനം എന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്. എന്നാല്‍ ഗവര്‍ണര്‍ക്ക് സെര്‍ച്ച് കമ്മിറ്റി നല്‍കിയത് ഒരാളുടെ പേര് മാത്രമാണ് നല്‍കിയത് എന്നും തെരഞ്ഞെടുപ്പിനുള്ള അവസരം ഗവര്‍ണര്‍ക്ക് ലഭിച്ചിരുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിക്കാരുടെ ഭാഗം കേട്ട കോടതി ചാന്‍സലറോടും സര്‍ക്കാരിനോടും വിശദീകരണം ആവശ്യപ്പെട്ടു.

Read Also : കാലടി വി.സി നിയമന വിവാദം; വിഷയം ചാന്‍സലറും കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് മുഖ്യമന്ത്രി

2021 ജനുവരി 22 ന് ഫിഷറീസ് സര്‍വകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട സേര്‍ച്ച് കമ്മിറ്റി യോഗം ചേര്‍ന്ന് ഡോ. കെ റിജി ജോണിനെ വിസി ആയി നാമനിര്‍ദേശം ചെയ്ത്. ഫിഷറീസ് സര്‍വകലാശാല ഡീന്‍ ആയിരുന്നു ഡോ. റിജി ജോണ്‍. നേരത്തെ തമിഴ്നാട്ടിലെ ഫിഷറീസ് സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു റിജി ജോണ്‍.

Story Highlights : fisheries vc, kerala high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here