Advertisement

അടുത്ത വർഷം പ്രധാനമന്ത്രി സന്ദർശിക്കുന്നത് പത്തോളം രാജ്യങ്ങൾ; പട്ടികയിൽ ചൈനയും

December 13, 2021
Google News 2 minutes Read
modi visits china next year

അടുത്ത വർഷം പ്രധാനമന്ത്രി ചൈന സന്ദർശിക്കും. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് ചൈനീസ് സന്ദർശനം. ഇന്ത്യ- ചൈന അതിർത്തി സംഘർഷങ്ങൾക്കിടെയാണ് പ്രധാനമന്ത്രിയുടെ ചൈന സന്ദർശനം. ( modi visits china next year )

2022 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തോളം രാജ്യങ്ങളാണ് സന്ദർശിക്കുക. ജനുവരി മാസത്തിൽ പ്രധാനമന്ത്രി ദുബായ് സന്ദർശിക്കും. ദുബായ് എക്‌സ്‌പോയിലെ ഇന്ത്യൻ പവിലിയൺ ഉൾപ്പെടെയാകും പ്രധാനമന്ത്രി സന്ദർശിക്കുക. പ്രധാനമന്ത്രിയായി അധികാരത്തിലേറിയതിന് ശേഷമുള്ള നരേന്ദ്ര മോദിയുടെ നാലാമത്തെ യുഎഇ സന്ദർശനമായിരിക്കും അത്.

ഇന്തോ-ജർമൻ ഇന്റർ ഗവൺമെന്റൽ കൺസൽട്ടേഷന്റെ ഭാഗമായി പ്രധാനമന്ത്രി അടുത്ത വർഷം ജർമനി സന്ദർശിക്കും. ഇത്തവണ ജി7 ഉച്ചകോടി സംഘടിപ്പിക്കുന്നതും ജർമ്മനിയാണ്. അടുത്ത വർഷം പ്രധാനമന്ത്രി ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്നത് യൂറോപ്യൻ രാജ്യങ്ങളിലേക്കാകും.

Read Also : ലോകത്തെ ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം ഇനി മലേഷ്യയിൽ; ചൈനയുടെ ഷാങ്ഹായ് ടവറിനെ പിന്തള്ളിയാണ് ഈ നേട്ടം…

രണ്ടാമത് ഇന്തോ-നോഡിക് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഡെൻമാർക്ക് സന്ദർശിക്കും. ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി അടുത്ത വർഷം റഷ്യയിലെത്തും. ക്വാഡ് സഖ്യത്തിന്റെ യോഗത്തിനായി പ്രധാനമന്ത്രി ജപ്പാൻ സന്ദർശിക്കും.
പ്രധാനമന്ത്രിയുടെ ശ്രീലങ്കൻ പര്യടനവും 2022 ൽ നടക്കും. റുവാണ്ട, കംബോഡിയ, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും പ്രധാനമന്ത്രി സന്ദർശിക്കും.

Story Highlights : modi visits china next year

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here