Advertisement

ബഹിരാകാശത്ത് വെച്ച് യാത്രികർ ഇഷ്ടപ്പെടുന്നത് ഇന്ത്യൻ ഭക്ഷണം; കേരളം തന്റെ ഇഷ്ട സ്ഥലമാണെന്നും നാസ ബഹിരാകാശ സഞ്ചാരി ഡോ. അനിൽ മേനോൻ…

December 14, 2021
2 minutes Read

ചന്ദ്രനിലേക്ക് പറക്കുന്ന പത്ത് ബഹിരാകാശ സഞ്ചാരികളിൽ ഒരാളായി സ്‌പേസ് എക്‌സിന്റെ ആദ്യ ഫ്ലൈറ്റ് സർജനും ഇന്ത്യൻ വംശജനായ ഡോ. അനിൽ മേനോനും ഉൾപ്പെടുന്നു. മിനസോട്ടയിലെ മിനിയാപൊളിസിൽ ഉക്രേനിയൻ, ഇന്ത്യൻ കുടിയേറ്റക്കാരാണ് 45 കാരനായ മേനോന്റെ മാതാപിതാക്കൾ. മുമ്പ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) വിവിധ പര്യവേഷണങ്ങൾക്കായി നാസയിൽ ക്രൂ ഫ്ലൈറ്റ് സർജനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്‌പേസ് എക്‌സിൽ ജോലി ചെയ്യുന്ന അന്നയെയാണ് അനിൽ മേനോൻ വിവാഹം കഴിച്ചത്. അവർക്ക് രണ്ട് കുട്ടികളുമുണ്ട്.

മേനോൻ തന്റെ ഇന്ത്യൻ വേരുകളെക്കുറിച്ചും സുഗന്ധവ്യഞ്ജനങ്ങളോടുള്ള ഇഷ്ടത്തെക്കുറിച്ചും ഇന്ത്യൻ എക്സ്പ്രെസ്സിനോട് സംസാരിച്ചു. ഇവിടുത്തെ സുഗന്ധവ്യഞ്ജനങ്ങൾ കാരണം മിക്ക ബഹിരാകാശ സഞ്ചാരികളും ബഹിരാകാശത്ത് ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്നത് ഇന്ത്യൻ ഭക്ഷണമാണ്. ബഹിരാകാശത്ത് വെച്ച് മൂക്ക് അടഞ്ഞുപോകുന്നതിനാൽ ആളുകൾക്ക് ഭക്ഷണത്തിന് വ്യത്യസ്ത രുചിയാണ് അനുഭവപ്പെടുക. ഇന്ത്യൻ ഭക്ഷണത്തിൽ മസാലകൾ കൂടുതലായതിനാൽ ബഹിരാകാശത്ത് വെച്ച് അവരുടെ ഇഷ്ടഭക്ഷണം ഇതാണെന്ന് പല ബഹിരാകാശ സഞ്ചാരികളിൽ നിന്നും ഞാൻ കേട്ടിട്ടുണ്ട്. ഇതൊരു മെഡിക്കൽ വസ്തുതയാണ് എന്നും ഇന്ത്യൻ എക്സ്പ്രെസിനോട് അദ്ദേഹം വ്യക്തമാക്കി.

Read Also : അച്ഛൻ വേറെ ലെവൽ; 121 ദിവസം കൊണ്ട് ബൈക്കിൽ ഇന്ത്യ ചുറ്റി കറങ്ങി വൈദികൻ…

തന്റെ പിതാവിന്റെ സ്ഥലം കേരളമാണെന്നും അതുകൊണ്ട് കേരളം തനിക്ക് വളരെ ഇഷ്ടമാണ്. ഈ അടുത്തിടെ ഭാര്യയെ ദൈവത്തിന്റെ സ്വന്തം നാട് സന്ദർശിക്കാൻ കൊണ്ടുപോയിരുന്നു. എന്റെ ഹൃദയത്തിൽ കേരളത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ട് എന്നും അദ്ദേഹം വെളിപ്പെടുത്തി.

Story Highlights : Astronauts Love Having Indian Food in Space, Says NASA’s Anil Menon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top