‘രാഷ്ട്രീയ ബോധം തെറ്റിപ്പോയതിന് എന്ത് ചെയ്യാനാകും?; ദേവികുളം മുന്‍ എംഎല്‍എയ്‌ക്കെതിരെ എംഎം മണി

ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെതിരെ പരിഹാസമുയര്‍ത്തി എം.എം മണി. എസ്. രാജേന്ദ്രനെ സിപിഐഎം പുറത്താക്കുമെന്ന് എം.എം മണി പറഞ്ഞു. മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന് രാഷ്ട്രീയ ബോധം തെറ്റിപ്പോയതിന് എന്ത് ചെയ്യാനാകുമെന്ന് എം.എം മണി പരിഹസിച്ചു.
മറയൂര്‍ ഏരിയ സമ്മേളനത്തില്‍ നിന്ന് എസ് രാജേന്ദ്രന്‍ വിട്ടുനിന്നതാണ് എം.എം മണിയോ പ്രകോപിപ്പിച്ചത്. ഏരിയ സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തയാള്‍ക്ക് പാര്‍ട്ടിയില്‍ തുടരാനാകില്ലെന്നും എം.എം മണി കുറ്റപ്പെടുത്തി. എസ്.രാജേന്ദ്രന്‍ അംഗമായിട്ടുള്ള ഏരിയ കമ്മിറ്റിയാണ് മറയൂര്‍.
Read Also : മാണി. സി. കാപ്പൻ ജനപിന്തുണയില്ലാത്ത നേതാവ്; സിപിഐഎം കഷ്ടപ്പെട്ടാണ് വിജയിപ്പിച്ചത്: എം.എം മണി
‘മൂന്നാര്‍ അയാളുടെ നാടാണ്. സമ്മേളനത്തിന് അയാള്‍ വരേണ്ടതാണ്. പക്ഷേ വന്നില്ല. മൂന്ന് തവണയായി 15 വര്‍ഷം എംഎല്‍എയാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാക്കി. ഇനി ജീവിത കാലം മുഴുവന്‍ നല്ല പെന്‍ഷനും കിട്ടും. ഇനിയെന്താണ് ഇതിനപ്പുറം പാര്‍ട്ടി വേണ്ടത്? എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും പാര്‍ട്ടി സമ്മേളനങ്ങളില്‍ വരാത്തത് സംഘടനാ വിരുദ്ധമാണ്. രാജേന്ദ്രനെതിരായ കമ്മിഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു.
Story Highlights : mm mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here