വനിതാ ഡോക്ടറെ ആക്രമിച്ച മന്ത്രിയുടെ ജീവനക്കാരനെ അറസ്റ്റ് ചെയ്യണം: പ്രതിപക്ഷ നേതാവ്

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ആക്രമിച്ച മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രി സജി ചെറിയാന്റെ സുരക്ഷാ ജീവനക്കാരനായ അനീഷ് എന്നയാൾക്കെതിരെയാണ് ആരോപണം. ഈ മാസം പതിനൊന്നിന്ന് രാത്രിയാണ് വനിതാ ഡോക്ടർ ആക്രമിക്കപ്പെട്ടത്.
വനിതാ ഡോക്ടറെ തള്ളിയിടുകയും തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് പരാതി. ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ പ്രതിയെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെ യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
പ്രതിക്ക് ജാമ്യം നേടാനുള്ള സാവകാശം പൊലീസ് ഒരുക്കുന്നു. നഗ്നമായ അധികാര ദുർവിനിയോഗവും നീതി നിഷേധവും അംഗീകരിക്കാനാകില്ല. ആക്രമിക്കപ്പെട്ട വനിതാ ഡോക്ടർക്ക് നീതി ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Story Highlights : opposition-leader-on-woman-doctor-attacked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here