ജമ്മുകശ്മീർ ഭീകരാക്രമണം; റിപ്പോർട്ട് തേടി പ്രധാനമന്ത്രി; ഭീകരാക്രമണ ഉത്തരവാദിത്തം ഏറ്റെടുത്ത് കശ്മീർ ടൈഗേഴ്‌സ്

ജമ്മുകശ്മീരിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ റിപ്പോർട്ട് തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണത്തിൽ 2 പൊലീസ് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. 12 പേർക്ക് ഗുതുതരമായി പരുക്കേറ്റു. ശ്രീനഗറിലെ സേവാഭവനിൽ പൊലീസ് ക്യാമ്പിന് നേരെയായിരുന്നു ഭീകരാക്രമണം. ഭീകരാക്രമണ ഉത്തരവാദിത്തം ഏറ്റെടുത്ത് വിഘടനവാദ ഗ്രൂപ്പായ കശ്മീർ ടൈഗേഴ്‌സ്. ഭീകര സംഘടനയായ ജയ്ഷാ മുഹമ്മദിന്റെ ഉപ ഗ്രൂപ്പാണ് കശ്മീർ ടൈഗേഴ്‌സ്.
അതേസമയം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ഉത്തർപ്രദേശ് നിലനിർത്താനുള്ള പ്രചരണങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും തുടക്കമിട്ടു. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി വിശ്വാസികൾക്ക് തുറന്നുകൊടുക്കാനെത്തിയ പ്രധാനമന്ത്രി വരാണസിയിൽ തമ്പടിച്ചാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Read Also : ‘ജനറൽ ബിപിൻ റാവത്തിന്റെ വിയോഗം എന്നെ എന്നെ ദുഖിപ്പിക്കുന്നു’; സുദീർഘമായ കുറിപ്പുമായി പ്രധാനമന്ത്രി
ഇന്ന് ബിജെപി മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുത്ത ശേഷമായിരിക്കും മോദി ഡൽഹിയിലേക്ക് മടങ്ങുക. രാവിലെ പത്ത് മണിമുതൽ ഉച്ചക്ക് രണ്ട് മണിവരെയാണ് മുഖ്യമന്ത്രിയുടെ യോഗം ചേരുന്നത്. അതിന് ശേഷം സ്വര്‍വേദ് മന്തിറിൽ നടക്കുന്ന സദ്ഗുരു സദാഫൽദിയോ വിഹാംഗം യോഗ് സൻസ്ഥാന്‍റെ 98-ാം വാര്‍ഷിക ആഘോഷത്തിലും മോദി പങ്കെടുക്കും. വൈകീട്ടാകും ഡൽഹിയിലേക്ക് മടങ്ങുക.
Story Highlights : pm-asked-report-over-jammu-attack-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here