അച്ഛൻ വേറെ ലെവൽ; 121 ദിവസം കൊണ്ട് ബൈക്കിൽ ഇന്ത്യ ചുറ്റി കറങ്ങി വൈദികൻ…

ഇന്നത്തെ യുവതലമുറയുടെ ഹരമാണ് നാടുചുറ്റൽ. പുസ്തകളിൽ മാത്രം ഒതുങ്ങി കിടക്കുന്ന അല്ലെങ്കിൽ ലഭിക്കുന്ന ഹൈപെയ്‌ഡ് ജോലിയെ മാത്രം ലക്ഷ്യമിടുന്ന തലമുറയല്ല ഇത്. ജീവിതം പഠിക്കാൻ നാട് ചുറ്റണമെന്നും പുതിയ കൂട്ടുകൾ തേടണമെന്നും ആളുകളെ പരിചയപ്പെടണം എന്നും അവർ നമുക്ക് കാണിച്ചുതരുന്നുണ്ട്. അങ്ങനെ പുതിയ ലക്ഷ്യങ്ങൾ തേടുന്ന തലമുറയ്ക്ക് മാതൃകയാണ് ഈ പുരോഹിതൻ.
ഇന്ത്യയെ കാണാനും ഇന്ത്യയെ അടുത്തറിയാനും ബൈക്കിൽ പുറപ്പെട്ട പുരോഹിതനെ പരിചയപ്പെടാം. പുരോഹിതൻ മാത്രമല്ല തേവര സേക്രഡ് ഹാർട്ട് കോളേജിലെ മുൻപ്രിൻസിപ്പൽ കൂടിയാണ് ഈ അച്ഛൻ. പേര് പ്രശാന്ത് പാലയ്ക്കപ്പിള്ളി. 20000 കിലോമീറ്റർ ഒറ്റയ്ക്ക് ബൈക്കിൽ ഇന്ത്യൻ പര്യടനം നടത്തി നടത്തി തിരിച്ചെത്തിയിരിക്കുകയാണ് ഈ പുരോഹിതൻ.
121 ദിവസത്തെ ഇന്ത്യൻ പര്യടനം കഴിഞ്ഞുള്ള പ്രശാന്ത് അച്ഛന്റെ തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുകയാണ് കോളേജിലെ വിദ്യാർത്ഥികൾ. 24 വർഷത്തെ അധ്യാപക ജീവിതത്തിന് കഴിഞ്ഞ ആപ്രിൽ മാസത്തിലായിരുന്നു അദ്ദേഹം വിരാമമിട്ടത്. അതിനുശേഷം ഇന്ത്യയെ അറിയാനും പഠിക്കാനും അദ്ദേഹം ഇറങ്ങി പുറപ്പെട്ടു.
“ഇന്ത്യയുടെ മുക്കിലും മൂലയിലും പോകണം എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷെ അതിന് ഇത്രയും സമയം എടുക്കുമെന്ന് കരുതിയില്ല. രണ്ടര മാസമാണ് ഞാൻ മനസ്സിൽ കരുതിയിരുന്നത്. പ്രത്യേകിച്ച് തയ്യാറെടുപ്പുകൾ ഒന്നും നടത്തിയിരുന്നില്ല.” എങ്കിലും ഇന്ത്യ ചുറ്റിക്കറങ്ങണം എന്നതിന് പുറമെ വേറെയൊരു ലക്ഷ്യവും ഇതിന് പിന്നിൽ ഉണ്ടായിരുന്നു. മല്യന്യ നിർമ്മാർജ്ജനത്തിനുള്ള സന്ദേശം കൂടി ഉയർത്തിപിടിച്ചാണ് ഓരോ അതിർത്തിയും ഈ പുരോഹിതൻ കടന്നത്.”
Read Also : എഴുപതിലും തളരാതെ; ജീവിത ചെലവിനായി തെരുവിൽ പത്ത് രൂപയ്ക്ക് ഭക്ഷണം വിറ്റ് ദമ്പതികൾ…
ഞാൻ വനങ്ങളിൽ കൂടിയും മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ കൂടിയും അതുപോലെ അണ്ടർ ഗ്രൗണ്ട് എന്ന് പറയുന്ന സ്ഥലങ്ങളിൽ കൂടിയും എല്ലാം യാത്ര ചെയ്തിട്ടുണ്ട്. അവിടെയെല്ലാ ബൈക്കിനാണ് ഞാൻ പോയികൊണ്ടിരുന്നത് എന്നും അദ്ദേഹം പറയുന്നു.
യാത്ര അവസാനിപ്പിച്ച് തിരികെ എത്തിയ പ്രശാന്ത് അച്ഛൻ പറയാനുള്ളതും ഇത് മാത്രമാണ് ഇനിയും യാത്രകൾ തുടരണം….
Story Highlights : Priest on solo bike trip to explore India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here