Advertisement

ബിജെപി അനുഭാവിക്കായി ശുപാര്‍ശ; ഐ.ബി സതീഷിനോട് വിശദീകരണം തേടി സിപിഐഎം

December 15, 2021
Google News 1 minute Read

ബി.ജെ.പി അനുഭാവിയുടെ സംഘടനയ്ക്ക് സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ അംഗീകാരത്തിന് ശുപാര്‍ശ നല്‍കിയതിന് കാട്ടാക്കട എം.എല്‍.എ ഐ.ബി സതീഷിനോട് സിപിഐഎം വിശദീകരണം തേടി. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് വിശദീകരണം ചോദിച്ചത്. അതേസമയം തുടര്‍ നടപടികളൊന്നും ജില്ലാ നേതൃത്വം കൈക്കൊണ്ടിട്ടില്ല.

അച്ചടക്ക നടപടിക്ക് വിധേയനായ വി.കെ മധുവിനായി സംസാരിച്ചതിന്‍റെ പ്രതികാരമാണ് നടപടിയെന്ന് എംഎല്‍എ പറഞ്ഞു. ഇക്കാര്യത്തില്‍ ശുപാര്‍ശ ചെയ്ത മറ്റ് രണ്ട് ജില്ലാ കമ്മിറ്റിയംഗങ്ങളോട് വിശദീകരണം തേടിയില്ലെന്ന് ഐ.ബി സതീഷ് കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കം പങ്കെടുത്ത യോഗത്തിലായിരുന്നു സതീഷ്‌ ആനാവൂര്‍ നാഗപ്പനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

കാട്ടാക്കടയില്‍ തനിക്കെതിരെ പതിച്ച പോസ്റ്ററുകള്‍ക്ക് പിന്നില്‍ ജില്ലാ സെക്രട്ടറിക്ക് പങ്കുണ്ടെന്നായിരുന്നു എംഎല്‍എയുടെ ആരോപണം. ബിജെപി അനുഭാവമുള്ള സംഘടനക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഫിലിയേഷന് ശുപാര്‍ശ നല്‍കിയതില്‍ രക്തസാക്ഷി കുടുംബത്തില്‍ നിന്ന് പരാതി ലഭിച്ചതോടെയാണ് വിശദീകരണം തേടിയതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വാദം.

Story Highlights : cpim-seeks-explanation-from-ib-satheesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here