Advertisement

പിണറായിക്ക് ഇമ്രാൻ ഖാൻ്റെ മാനസികാവസ്ഥ: ബി.ജെ.പി

December 15, 2021
Google News 1 minute Read

മതമൗലികവാദികളെ ന്യായീകരിക്കുന്ന പാക് പ്രധാനമന്ത്രി ഇമാൻ ഖാൻ്റെ മാനസികാവസ്ഥയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന് ബി.ജെ.പി. ഭക്ഷണത്തിൽ തുപ്പുന്ന നിലപാടിനെ എതിർക്കുന്നവരോട് ഐക്യദാർഡ്യം പ്രകടിപ്പിച്ചതിനാണ് കെ.സുരേന്ദ്രനെതിരെ കേസെടുത്തത്. ഇത് മുസ്ലിം തീവ്രവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ ആരോപിച്ചു.

വഖഫ് സമരത്തിന് മുന്നിൽ മുട്ടുമടക്കിയപ്പോഴുള്ള ഒത്തു തീർപ്പു വ്യവസ്ഥകളിൽ സുരേന്ദ്രനെതിരെ കേസെടുക്കുന്നതുണ്ടോ എന്നറിയാനും ബി.ജെ.പിക്ക് താൽപ്പര്യമുണ്ട്. കോഴിക്കോട് മന്ത്രി മുഹമ്മദ് റിയാസിനെതിരെയും മകൾ വീണക്കെതിരെയും വ്യഭിചാരികൾ എന്ന് ലീഗ് നേതാവ് വിളിച്ചിട്ടും കേസെടുക്കാൻ ധൈര്യമില്ലാത്ത ഭീരുവാണ് പിണറായി എന്നും ബിജെപി ആരോപിച്ചു.

ശബരിമലയിൽ വിശ്വാസം സംരക്ഷിക്കാൻ പോരാടിയ ഭക്തജനങ്ങളോട് നവോത്ഥാനം പ്രസംഗിച്ച മുഖ്യമന്ത്രി ഇപ്പോൾ മതമൗലിക വാദികൾക്ക് മുന്നിൽ മുട്ടിലിഴയുകയാണ്. സംയുക്ത സൈന്യാധിപനെ മരണത്തിലും അവഹേളിച്ചവർക്കെതിരെ ചെറുവിരലനക്കാത്ത കേരള പൊലീസ് സുരേന്ദ്രനെതിരെ കേസെടത്തത് മത തീവ്രവാദ ശക്തികളെ പ്രീണിപ്പിക്കാനാണെന്ന് സുധീർ ആരോപിച്ചു.

Story Highlights : imran-khans-mentality-to-pinarayi-bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here