Advertisement

‘ചാൻസലർക്ക് രാഷ്ട്രീയവും നിയമവും അറിയാം, നടന്നത് ശരിയായ നിയമനം’; കണ്ണൂർ വിസി

December 15, 2021
Google News 1 minute Read

പുനർ നിയമനം സാധാരണ നടപടിയെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. നടന്നത് ശരിയായ നിയമനം മാത്രമാണെന്നും ഇപ്പോൾ ഹൈക്കോടതി തന്നെ അത് ശരിവെച്ചെന്നും അദ്ദേഹം പറഞ്ഞു.

ചാൻസലർ കൂടിയായ ഗവർണർക്ക് രാഷ്ട്രീയവും നിയമവും അറിയാം. കാര്യങ്ങൾ പഠിച്ചിട്ട് തന്നെയാകാം ഗവർണർ നിയമനം നടത്തിയിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഗവർണർക്ക് കത്ത് നൽകിയത് അസാധാരണമല്ലെന്നും സംഭവം ഒരു രാഷ്ട്രീയ വിവാദമാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമനം ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് വിസിയുടെ പ്രതികരണം.

നേരത്തെ വിസിയുടെ പുനർനിയമനത്തിന് എതിരായി കണ്ണൂർ യൂണിവേഴ്‌സിറ്റി സെനറ്റ് അക്കാദമിക് കൗൺസിൽ അംഗങ്ങൾ സമർപ്പിച്ച ഹർജി സിംഗിൾ ബഞ്ച് തള്ളിയിരുന്നു. ഹർജി നിയപരമായി നിലനിക്കില്ലെന്ന് ജസ്റ്റിസ് അമിത് റാവൽ നിരീക്ഷിച്ചു.

അതേസമയം ഹർജിക്കാർ അടുത്ത ദിവസം തന്നെ ഡിവിഷൻ ബഞ്ചിനെ സമീപിക്കും. വലിയ വിവാദമായ കണ്ണൂർ വിസി പുനർനിയമനത്തിൽ സർക്കാരിന് താത്കാലിക ആശ്വാസമാണിത്. ഹർജി ഫയലിൽപ്പോലും സ്വീകരിക്കാതെയാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്.

Story Highlights : right-appointment-was-made-kannur-vc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here