ഗോൾ മഴ, ആവേശം; ബെംഗളൂരു-എടികെ മത്സരം സമനിലയിൽ

ഐഎസ്എലിൽ ബെംഗളൂരു എഫ്സിയും എടികെ മോഹൻബഗാനും തമ്മിലുള്ള മത്സരം സമനിലയിൽ. ആകെ 6 ഗോളുകൾ പിറന്ന മത്സരത്തിൽ ഒരു ടീമുകളും മൂന്ന് ഗോൾ വീതം അടിച്ചു. ക്ലെയ്റ്റൺ സിൽവ, ഡാനിഷ് ഫാറൂഖി ഭട്ട്, പ്രിൻസ് ഇബാറ എന്നിവർ ബെംഗളൂരുവിനായി ഗോൾ നേടിയപ്പോൾ സുഭാശിഷ് ബോസ്, ഹ്യൂഗോ ബോമസ്, റോയ് കൃഷ്ണ എന്നിവർ എടികെയുടെ ഗോൾ സ്കോറർമാരായി.
മത്സരത്തിൻ്റെ 13ആം മിനിട്ടിൽ സുഭാശിഷ് ബോസിലൂടെ മോഹൻബഗാനാണ് ഗോൾ വേട്ട ആരംഭിച്ചത്. കോർണറിൽ തലവച്ചായിരുന്നു ഗോൾ. അഞ്ച് മിനിട്ടുകൾക്കുള്ളിൽ ബെംഗളൂരു തിരിച്ചടിച്ചു. പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച ക്ലെയ്റ്റൺ സിൽവ ബെംഗളൂരുവിനെ ഒപ്പമെത്തിച്ചു. 26ആം മിനിട്ടിൽ ഡാനിഷ് ഫാറൂഖി ഭട്ടിലൂടെ ബെംഗളൂരു ലീഡെടുത്തു. എന്നാൽ, 38ആം മിനിട്ടിൽ ഹ്യൂഗോ ബോമസിലൂടെ എടികെ ഒപ്പമെത്തി. ആദ്യ പകുതിയിൽ 2-2 ആയിരുന്നു സ്കോർ. രണ്ടാം പകുതിയിൽ, 58ആം മിനിട്ടിൽ എടികെ വീണ്ടും മുന്നിലെത്തി. പെനൽറ്റിയിൽ നിന്ന് റോയ് കൃഷ്ണയാണ് ഗോൾ നേടിയത്. 72ആം മിനിട്ടിൽ ബെംഗളൂരു തിരിച്ചടിച്ചു. പ്രിൻസ് ഇബാറയായിരുന്നു ഗോൾ സ്കോറർ.
ഇതോടെ എടികെ മോഹൻ ബഗാൻ 8 പോയിന്റുനായി ആറാം സ്ഥാനത്തും ബെംഗളൂരു എഫ്സി 5 പോയിന്റുമായി 9ആം സ്ഥാനത്തും നിൽക്കുന്നു.
Story Highlights : atk mohun bagan bengaluru is draw
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here