സിപിഐഎം വയനാട്, എറണാകുളം ജില്ലാ സെക്രട്ടറിമാർക്ക് രണ്ടാമൂഴം; സി എൻ മോഹനനും പി ഗഗാറിനും സെക്രട്ടറിമാരായി തുടരും

സിപിഐഎം വയനാട്, എറണാകുളം ജില്ലാ സെക്രട്ടറിമാർക്ക് രണ്ടാമൂഴം. എറണാകുളത്ത് സി എൻ മോഹനനും വയനാട്ടിൽ പി ഗഗാറിനും സെക്രട്ടറിമാരായി തുടരും. ജില്ലാ സെക്രട്ടറിമാരുടെ തെരെഞ്ഞെടുപ്പ് ഏകകണ്ഠമെന്ന് സിപിഐഎം വ്യക്തമാക്കി. എറണാകുളം ജില്ലാ കമ്മിറ്റിയിൽ 13 പേരും വയനാട്ടിൽ 8 പേരും പുതുമുഖങ്ങൾ.
സിപിഐഎം എറണാകുളം ജില്ലാ സമ്മേളനവേദിയില്‍ ഇറങ്ങിപ്പോക്ക്. ജില്ലാ കമ്മറ്റിയിൽ നിന്നൊഴിവാക്കിയതിൽ പ്രതിഷേധിച്ച് പിഎന്‍ ബാലകൃഷ്ണന്‍ പാര്‍ട്ടി അംഗത്വം രാജിവച്ചു. സിപിഐഎം കവളങ്ങാട് മുൻ ഏരിയ സെക്രട്ടറിയാണ് പിഎന്‍ ബാലകൃഷ്ണന്‍. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇരുന്ന വേദിയില്‍ തീരുമാനം അറിയിച്ച ശേഷം ഇറങ്ങിപ്പോയി. പി എൻ ബാലകൃഷ്ണനെ കൂടാതെ കെ എം സുധാകരൻ, ഗോപി കോട്ടമുറിക്കൽ എന്നിവരെയും ഒഴിവാക്കി.
Read Also : അപകടത്തിൽ കാൽ നഷ്ടപ്പെട്ടു, ഇന്ന് ട്രാക്കിൽ ഒന്നാമത്; പ്രചോദനമാണ് ഈ ഇരുപത്തിയെട്ടുകാരൻ…
വയനാട് ജില്ലാ സെക്രട്ടറിയായി പി ഗഗാറിന്‍ തുടരും. പി. ഗഗാറിന്‍, എ.എന്‍.പ്രഭാകരന്‍, പി.വി.സഹദേവന്‍, കെ.റഫീഖ്, പി.കെ.സുരേഷ്, വി.വി.ബേബി, കെ.സുഗതന്‍, എം.മധു, ടി.ബി.സുരേഷ്, രുക്മിണി സുബ്രഹ്‌മണ്യന്‍, വി.ഉഷകുമാരി, എം.സെയത്, പി.കൃഷ്ണപ്രസാദ്, കെ.ഷമീര്‍, സി.കെ.സഹദേവന്‍, പി.വാസുദേവന്‍, പി.ആര്‍.ജയപ്രകാശ്, സുരേഷ് താളൂര്‍, ഒ.ആര്‍.കേളു, ബീന വിജയന്‍, കെ.എം.ഫ്രന്‍സിസ്, ജോബിസണ്‍ ജെയിംസ്, എം.എസ്.സുരേഷ് ബാബു, എം.രജീഷ്, എ.ജോണി,വി.ഹാരിസ് പി.ടി.ബിജു എന്നിവരാണ് സിപിഐഎം വയനാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍.
എറണാകുളത്ത് സിഎന്‍ മോഹനന്‍ ജില്ലാ സെക്രട്ടറിയായി തുടരും. ജില്ലാ കമ്മിറ്റി അംഗങ്ങൾ; സി എൻ മോഹനൻ, ടി കെ മോഹനൻ, കെ ജെ ജേക്കബ്, എം പി പത്രോസ്, പി എം ഇസ്‌മയിൽ , പി ആർ മുരളീധരൻ , എം സി സുരേന്ദ്രൻ, ജോൺ ഫെർണാണ്ടസ്. കെ എൻ ഉണ്ണികൃഷ്‌ണൻ, പി എൻ സീനുലാൽ, സി കെ പരീത്, കെ എൻ ഗോപിനാഥ്, വി എം ശശി, എം അനിൽകുമാർ, എം ബി സ്യമന്തഭദ്രൻ, പി എസ് ഷൈല, കെ എ ചാക്കോച്ചൻ, ഇ പി സെബാസ്‌റ്റ്യൻ, കെ തുളസി, സി ബി ദേവദർശനൻ, .എം കെ ശിവരാജൻ, കെ വി ഏലിയാസ്, വി സലീം, ആർ അനിൽകുമാർ, ടി സി ഷിബു, എസ് സതീഷ്, പുഷ്‌പാദാസ്, ടി ആർ ബോസ്, എം ബി ചന്ദ്രശേഖരൻ, ടി വി അനിത, കെ കെ ഷിബു, കെ എം റിയാദ്, കെ എസ് അരുൺകുമാർ, എ എ അൻഷാദ്, പ്രിൻസി കുര്യാക്കോസ്, എൻ സി ഉഷാകുമാരി, പി എ പീറ്റർ, ഷാ ജി മുഹമ്മദ്, എ പി ഉദയകുമാർ, കെ ബി വർഗീസ്, സി കെ വർഗീസ്, സി കെ സലീം കുമാർ, എം കെ ബാബു, പി ബി രതീഷ്, എ ജി ഉദയകുമാർ, എ പി പ്രനിൽ എന്നിവരാണ് കമ്മിറ്റിയംഗങ്ങൾ.
Story Highlights : cpim-leader-walkout-from-ernakulam-district-convention
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here