ചർച്ചയ്ക്ക് വിളിച്ചു; കായികതാരങ്ങളെ കാണാൻ വിസമ്മതിച്ച് കായികമന്ത്രി

ജോലിക്കായി സമരം ചെയ്യുന്ന കായികതാരങ്ങളെ കാണാൻ വിസമ്മതിച്ച് കായികമന്ത്രി വി.അബ്ദുറഹിമാൻ. മന്ത്രിയുടെ ഓഫീസിൽ രണ്ട് മണിക്കൂർ കാത്തിരുന്ന ശേഷം കായികതാരങ്ങൾ മടങ്ങി. ചർച്ചയ്ക്ക് വിളിച്ചിട്ട് പിന്മാറിയതിന്റെ കാരണം വ്യക്തമല്ല. സമരം കൂടുതൽ ശക്തമാക്കും. സർക്കാർ നിരന്തരം അനീതി കാണിക്കുന്നെന്ന് കായികതാരങ്ങൾ പ്രതികരിച്ചു.
Read Also : അപകടത്തിൽ കാൽ നഷ്ടപ്പെട്ടു, ഇന്ന് ട്രാക്കിൽ ഒന്നാമത്; പ്രചോദനമാണ് ഈ ഇരുപത്തിയെട്ടുകാരൻ…
ചർച്ചക്ക് അദ്ദേഹത്തിൻ്റെ ഓഫിസിൽ എത്തിയെങ്കിലും മന്ത്രി കാണാൻ വിസമ്മതിച്ചു. അഞ്ചു പേരെയാണ് കൂടിക്കാഴ്ച്ചക്ക് വിളിച്ചത്. ബാക്കി കായിക താരങ്ങൾ സെക്രട്ടേറിയറ്റ് നടയിൽ തുടരുകയാണ്. സമരം ഇന്ന് 16-ാം ദിവസത്തിലേക്ക് കടന്നു. 26 പേർക്ക് ഉടൻ നിയമനം നൽകുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Story Highlights : minister-calls-sportspersons-for-meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here