ടെസ്റ്റിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി രവീന്ദ്ര ജഡേജ

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അഭ്യൂഹങ്ങൾ തള്ളുന്ന രീതിയിൽ ജഡേജ പ്രതികരിച്ചത്. ടെസ്റ്റ് ജഴ്സിയിലുള്ള തൻ്റെ ചിത്രം പങ്കുവച്ച ജഡേജ ഇനിയും ഏറെ ദൂരം പോകാനുണ്ടെന്ന് കുറിച്ചു. പരിമിത ഓവർ മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി ജഡേജ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിക്കുമെന്നായിരുന്നു റിപ്പോർട്ട്. ഇതിനെയാണ് ജഡേജ തള്ളിയത്. (ravindra jadeja tweet test)
അതേസമയം, ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഏകദിന പരമ്പരയിൽ കളിക്കുമെന്ന് മുൻ ക്യാപ്റ്റൻ വിരാട് കോലിസ്ഥിരീകരിച്ചിരുന്നു. അഭ്യൂഹങ്ങൾ തള്ളിയായിരുന്നു മുൻ ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയുടെ മറുപടി. ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റുമെന്ന് അറിയിച്ചത് മുഖ്യ സെലക്ടറാണ്. സെലക്ഷൻ കമ്മിറ്റി യോഗത്തിന് ഒന്നര മണിക്കൂർ മുമ്പാണ് കോലി ഇക്കാര്യം അറിയിച്ചത്. ഏകദിന നായകപദവി നഷ്ടമായ ശേഷം വിരാട് കോലിയുടെ ആദ്യ പ്രതികരണം കൂടിയാണിത്. രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിക്കാൻ എതിർപ്പില്ലെന്നും വിരാട് കോലി വ്യക്തമാക്കി.
Read Also : ഏകദിനത്തില് കളിക്കും; രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിക്കാൻ എതിർപ്പില്ല; വിരാട് കോലി
‘ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെ തീരുമാനിക്കാൻ സെലക്ടർമാർ യോഗം വിളിച്ചിരുന്നു. ഒന്നര മണിക്കൂറോളം യോഗം നീണ്ടുനിന്നു. നിങ്ങളെ ഞങ്ങൾ ഏകദിന നായകസ്ഥാനത്തുനിന്ന് നീക്കുകയാണ് എന്ന് വിരാട് കോലിയോട് യോഗത്തിൻറെ അവസാനം മുഖ്യ സെലക്ടർ പറഞ്ഞു. രോഹിത് ശർമ്മയെ ക്യാപ്റ്റനാക്കുകയാണ്. ശരി എന്ന മറുപടി മാത്രമാണ് താൻ നൽകിയത്. തീരുമാനം അറിഞ്ഞത് പ്രഖ്യാപനത്തിന് ഒന്നര മണിക്കൂർ മുമ്പ് മാത്രമാണ്’ എന്നും കോലി പറഞ്ഞു.
എന്നാൽ, ടി-20 ക്യാപ്റ്റൻ സ്ഥാനം ഒഴിയരുതെന്ന് വിരാട് കോലിയോട് ആവശ്യപ്പെട്ടിരുന്നു എന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി അറിയിച്ചു. അത് കോലി അനുസരിച്ചില്ല. വൈറ്റ് ബോളിലെ രണ്ട് ഫോർമാറ്റുകൾക്ക് രണ്ട് ക്യാപ്റ്റന്മാർ വേണ്ടെന്ന് കരുതിയാണ് രോഹിതിനെ ക്യാപ്റ്റനാക്കിയതെന്നും ഗാംഗുലി പറഞ്ഞു. കോലിക്ക് പകരം രോഹിതിനെ ഏകദിന ക്യാപ്റ്റനാക്കിയത് വിവാദമായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ബിസിസിഐയ്ക്കെതിരെ കടുത്ത വിമർശനങ്ങളും ഉയർന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി ഗാംഗുലി രംഗത്തെത്തിയത്.
Story Highlights : ravindra jadeja tweet about test career
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here