രണ്ട് ദിവസത്തേക്ക് ബാങ്കുകൾ പണിമുടക്കും; എടിഎം ഉൾപ്പെടെയുള്ള സേവനങ്ങൾ തടസപ്പെട്ടേക്കാം

ഇന്നും നാളെയും ബാങ്കുകൾ പണിമുടക്കുന്നു. എടിഎം ഉൾപ്പെടെയുള്ള സേവനങ്ങൾ തടസപ്പെട്ടേക്കാമെന്നാണ് റിപ്പോർട്ട്. ( two days bank strike )
പൊതുമേഖല സ്വകാര്യവത്കരിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് ബാങ്കുകൾ പണിമുടക്കുന്നത്. ഒൻപത് പ്രധാന ബാങ്ക് യൂണിയനുകളാ പണിമുടക്കിൽ പങ്കെടുന്നത്. എഐബിഒസി, എഐബിബിഎ, നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് വർക്കേഴ്‌സ്, എൻസിബിഇ, ഐഎന്ഡബിഇഎഫ്, ബിഇഎഫ്‌ഐ, എഐബിഒസി, എൻഒബിഒ തുടങ്ങിയ സംഘടനകാളണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.
ഇതോടെ എസ്ബിഐ, പഞ്ചാബ് നാഷ്ണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, സിന്ദ് ബാങ്ക്, ആർബിഎൽ ബാങ്ക് എന്നിവ ഉൾപ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും.
An appeal to all Bank Staff. pic.twitter.com/EZFGpfnK0a
— State Bank of India (@TheOfficialSBI) December 13, 2021
Read Also : എസ്ബിഐ ഓൺലൈൻ സേവനങ്ങൾ 5 മണിക്കൂറിലേക്ക് ലഭ്യമാകില്ല
അതേസമയം, ഉപഭോക്താക്കൾ നേരിടുന്ന തടസം പരിഗണിച്ച് ജീവനക്കാരോട് പണിമുടക്കിൽ നിന്ന് വിട്ട് നിൽക്കണമെന്ന് എസ്ബിഐ അഭ്യർത്ഥിച്ചു.
Story Highlights : two days bank strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here