സിപോവിച്ചിനും പരുക്ക്; ബ്ലാസ്റ്റേഴ്സ് മുടന്തുന്നു

കേരള ബ്ലാസ്റ്റേഴ്സിൽ വീണ്ടും പരുക്ക് വില്ലനാവുന്നു. പ്രതിരോധ താരം എനെസ് സിപോവിച്ചിനാണ് ഏറ്റവും ഒടുവിൽ പരുക്കേറ്റത്. ഈസ്റ്റ് ബംഗാളിനെതിരെ നടന്ന മത്സരത്തിൽ പേശിക്ക് പരുക്കേറ്റ താരം രണ്ടാഴ്ചയോളം പുറത്തിരിക്കുമെന്നാണ് റിപ്പോർട്ട്. മധ്യനിര താരം രാഹുൽ കെപിയെയും ഗോൾ കീപ്പർ ആൽബീനോ ഗോമസിനെയും പരുക്കിൽ നഷ്ടമായ ബ്ലാസ്റ്റേഴ്സിന് സിപോവിച്ചിനെയും നഷ്ടമാവുന്നത് കനത്ത തിരിച്ചടിയാണ്.
കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാൾ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. അതേസമയം മത്സരത്തിൽ കേരളത്തിന്റെ രണ്ട് ഗോളുകൾ നിഷേധിച്ചു.
37-ാം മിനിറ്റുൽ ഒരു ലോങ്ങ് ത്രോയിൽ നിന്ന് ഈസ്റ്റ് ബംഗാൾ ലീഡ് നേടി. മാഴ്‌സെലയാണ് ബംഗാളുകാർക്ക് ലീഡ് സമ്മാനിച്ചത്. എന്നാൽ ഏഴ് മിനിറ്റുകൾക്കം കേരളം സമനില നേടി. ബോക്‌സിന് പുറത്ത് നിന്നുള്ള വാസ്‌കസിന്റെ ഷോട്ട് ഡിഫ്‌ളക്ഷനിലൂടെ ഗോൾവര കടന്നു.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളായിരുന്നു. കേരളത്തിന്റെ രണ്ട് ഗോളുകൾ നിഷേധിച്ചു. 15-ാം മിനിറ്റിൽ അൽവാരോ വാസ്‌ക്വെസ് പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഗോൾ പിൻവലിക്കുകയായിരുന്നു. 88-ാം മിനിറ്റിലായിരുന്നു രണ്ടാം സംഭവം. ലൂണയുടെ ക്രോസിൽ നിന്ന് ഡയസ് ഗോൾ നേടി. ആ ഗോളും റഫറി നിഷേധിച്ചു. ഫൗളാണെന്നായിരുന്നു റഫറിയുടെ വാദം.
Story Highlights : enes sipovic injured kerala blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here