ലൈംഗിക തൊഴിലാളികളെ മുൻഗണനാ റേഷൻ കാർഡ് പട്ടികയിൽ ഉൾപ്പെടുത്താൻ കേരളം

ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ് നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് സുപ്രിംകോടതിയെ നിലപാടറിയിച്ചു.
കൊവിഡ് ലൈംഗിക തൊഴിലാളികളുടെ ജീവിതം ദുസഹമാക്കിയെന്ന് കേരളം സുപ്രിംകോടതിയിൽ പറഞ്ഞു. ഈ സാഹചര്യത്തിലാണ് പുതിയ നടപടിയുമായി സംസ്ഥാന സർക്കാർ നിങ്ങുന്നത്. സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിൽ നിന്നും ലൈംഗിക തൊഴിലാളികൾക്ക് റേഷൻ വാങ്ങാം. സംസ്ഥാനം മുൻഗണന റേഷൻ ഉപഭോക്താക്കളുടെ പട്ടികയിൽ ലൈംഗിക തൊഴിലാളികളെ ഉൾപ്പെടുത്താൻ തിരുമാനിച്ചതായി കേരളം അറിയിച്ചു.
Read Also : പ്രായപൂർത്തിയാകും മുൻപ് ലൈംഗിക തൊഴിലാളിയായി; വഴങ്ങാനായി ക്രൂര പീഡനം; തുറന്നുപറഞ്ഞ് യുവതി
നാഗേശ്വര റാവു, ബിആർ ഗവായി, ബിവി നഗർത്തന എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 2011 ൽ തന്നെ ലൈംഗിക തൊഴിലാളികൾക്ക് റേഷൻ കാർഡ് നൽകാൻ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. അത് നടപ്പായില്ലെന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ സത്യവാങ്ങ്മൂലം.
Story Highlights : Kerala sex workers ration card
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here