കേരളത്തിന് അഭിമാനം; ഫിഫാ സംഘാടകസമിതിയിലെ ഏക ഇന്ത്യക്കാരനായി വർഗീസ്

ഫിഫാ സംഘാടകസമിതിയിലെ ഏക ഇന്ത്യക്കാരനായി വർഗീസ് എടാട്ടുകാരൻ. ഫെബ്രുവരിയിൽ ഇന്ത്യയിൽ നടക്കുന്ന അണ്ടർ 17 വനിതാ ഫുട്‌ബോൾ ലോകകപ്പിന്റെ ഫിഫ സംഘാടക സമിതിയിലാണ് മലയാളക്കരയുടെ അഭിമാനം വാനോളമുയർത്തി ഏക ഇന്ത്യക്കാരനായി വർഗീസ് ഇടംനേടിയത്.
ലോക ഫുട്‌ബോൾ ഫെഡറേഷൻ ടൂർണമെന്റ്‌സ് ആൻഡ് ഇവന്റ്‌സ് വിഭാഗത്തിലെ അക്കോമഡേഷൻ മാനേജരാണ് തൃശൂർ സ്വദേശിയായ വർഗീസ്. സംഘടന ഒരുക്കങ്ങൾക്കായി ഇന്ത്യയിലേക്ക് തിരിക്കാനുള്ള തയാറെടുപ്പിലാണ് ഈ അൻപതുകാരൻ.
Read Also : ഫിഫാ ലോകകപ്പ് 2026: വേദിയായി മൂന്ന് രാജ്യങ്ങൾ
തന്റെ ഇരുപതാം വയസിൽ ദുബായിലെ ഹോട്ടൽ മേഖലയിൽ ജോലിയാരംഭിച്ച വർഗീസ് 2001ൽ സ്വിറ്റസർലൻഡിൽ താമസമാക്കി. 2019 ലാണ് ഫിഫയുടെ ഭാഗമാകുന്നത്.
Story Highlights : malayalee in fifa committee
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here