Advertisement

എസ്എൻഡിപി ശാഖാ സെക്രട്ടറിയുടെ മരണം; ആത്മഹത്യാക്കുറിപ്പുകളിൽ ഒന്ന് വ്യാജമെന്ന് സഹോദരൻ

December 17, 2021
Google News 1 minute Read
sndp worker death suicide note fake

പുറക്കാട് എസ്എൻഡിപി ശാഖാ സെക്രട്ടറിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി മരിച്ച രാജുവിന്റെ സഹോദരൻ. മൃതദേഹത്തിനൊപ്പം കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പുകളിൽ ഒന്ന് വ്യാജമാണെന്നാണ് ആരോപണം.

മുൻ ഭരണ സമിതി അംഗങ്ങൾ രാജുവിനെ മാനസികമായി പീഡിപ്പിച്ചുവെന്ന് സഹോദരൻ ആരോപിക്കുന്നു. അഴിമതി നടത്താൻ രാജുവിനെ പ്രേരിപ്പിച്ചുവെന്നും വഴങ്ങാത്തതിന്റെ വിരോധം പ്രകടമാക്കിയെന്നും സഹോദരൻ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും സഹോദരൻ രാജീവൻ ആവശ്യപ്പെടുന്നു.

Read Also : കോഴിക്കോട്ട് മക്കളുമായി കിണറ്റില്‍ ചാടി അമ്മയുടെ ആത്മഹത്യാ ശ്രമം; കുട്ടികള്‍ മരിച്ചു

ഇന്നലെ അർധരാത്രിയോടെയാണ് ആലപ്പുഴയിൽ എസ്എൻഡിപി യോഗം ശാഖാ സെക്രട്ടറി രാജുവിനെ യൂണിയൻ ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഘടന പ്രശ്‌നങ്ങളാണ് മരണ കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights : sndp worker death suicide note fake

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here