Advertisement

അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ടു; ഇന്ന് പ്രചോദനമായി അർപിത റോയി…

December 17, 2021
Google News 1 minute Read

കാലൊന്ന് മുറിഞ്ഞാൽ ചെറുതായൊന്നു വീണാൽ തളർന്നു പോകുന്നവരാണ് നമ്മളിൽ പലരും. അങ്ങനെയുള്ള ഈ സമൂഹത്തിന് മാതൃകയും പ്രചോദനവും ആകുകയാണ് പശ്ചിമ ബംഗാളിലെ അർപിത റോയി. ഇരുകാലുകളുമില്ലാതെ അർപിത യോഗ ചെയുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. 2006 ൽ സംഭവിച്ച ബൈക്ക് അപകടത്തിലാണ് അർപിതയ്ക്ക് കാലുകൾ നഷ്ടപെട്ടത്. ബൈക്കിൽ നിന്ന് വീണ അർപിതയ്ക്ക് മുകളിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. ഗുരുതര പരിക്കേറ്റ അർപിതയുടെ കാലുകൾ മുറിച്ച് മാറ്റേണ്ടി വന്നു. പിന്നീട് മാസങ്ങളോളം അർപിത ആശുപത്രി കിടക്കയിലാണ് ചെലവിട്ടത്.

മാനസികമായി ഇത് അർപിതയെ തളർത്തിയെങ്കിലും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങളായിരുന്നു. അതിനായി അവൾ കഠിനമായി പരിശ്രമിച്ചു. പല വഴികളും തേടി. കൃതിമ കാലുപയോഗിച്ച് നടക്കാൻ പഠിച്ചു. എല്ലാവരുടെയും സഹതാപം നിറഞ്ഞ നോട്ടം തന്നെ വേദനിപ്പിച്ചെങ്കിലും ജീവിതത്തിലേക്ക് തിരിച്ച് വരണമെന്നവൾ തീരുമാനിച്ചു. ചുറ്റുമുള്ളവർക്ക് താനൊരു ബാധ്യത ആയിരുന്നു. ഇതെല്ലാം തന്നെ വേദനിപ്പിച്ചെന്ന് അർപിത പറയുന്നു.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ഇതിനെയെല്ലാം മറികടക്കാൻ അവൾ കഠിനമായി പരിശ്രമിച്ചു. ഒടുവിലാണ് യോഗ പരിശീലനം ആരംഭിച്ചത്. “യോഗപരിശീലനം തന്നെ ഒരുപാട് സഹായിച്ചു. തനിക്ക് ഉണ്ടായ അപകടം നിർഭാഗ്യകരമാണ്. എന്നെ മുന്നോട്ട് നയിക്കുന്നതിൽ അതൊരിക്കലും തടസ്സമാകില്ലെന്ന് അർപ്പിത പറയുന്നു”. ഇപ്പോൾ യോഗയുമായി ബന്ധപ്പെട്ട് നിരവധി മത്സരങ്ങളിലും വർക്ക്ഷോപ്പിലും അർപിത പങ്കെടുത്തിട്ടുണ്ട്. നിരവധി പേരാണ് അർപിതയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. സമൂഹത്തിലെ നിരവധി പേർക്ക് സ്വന്തം ജീവിതം കൊണ്ട് പ്രചോദനം നൽകുകയാണ് അർപിത റോയി.

Story Highlights : yoga instructor arpitha roy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here