Advertisement

ബസ് ചാർജ് വർധന; പഠനത്തിനും ചർച്ചയ്ക്കും ശേഷമെന്ന് മന്ത്രി

December 18, 2021
Google News 1 minute Read

സംസ്ഥാനത്തെ ബസ് ചാർജ് വർധന വിശദമായ പഠനത്തിനും ചർച്ചയ്ക്കും ശേഷമെന്ന് ഗതാഗത മന്ത്രി ആൻറണി രാജു. ബസുടമകളുടെ സംഘടനകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സമരം ഇല്ലെന്നാണ് സംഘടനകൾ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച സമരം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാരുമായി നടത്തിയ ചർച്ചയിൽ സംതൃപ്തരാണെന്ന് ബസ് ഉടമകളുടെ സംഘടനകൾ അറിയിച്ചിരുന്നുവെന്നും ആൻറണി രാജു കൂട്ടിച്ചേർത്തു.

അതേസമയം കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള വിതരണം ഉടൻ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. ധനകാര്യ വകുപ്പ് പാസാക്കിയ തുകയിൽ 30 കോടി രൂപയുടെ കുറവുണ്ടായിരുന്നു. വകുപ്പിൻ്റെ ഉത്തരവ് ഇറങ്ങിയാൽ ഉടൻ ശമ്പളവിതരണം തുടങ്ങുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.

Story Highlights : bus-fare-hike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here