കെ-റെയിൽ; ശശി തരൂർ പറഞ്ഞത് കേരളത്തിന്റെ പൊതുവികാരം, മറ്റ് കോൺഗ്രസ് നേതാക്കളെപ്പോലെ നിഷേധാത്മക സമീപനം അദ്ദേഹത്തിനില്ല: കോടിയേരി

കെ റെയിലുമായി ബന്ധപ്പെട്ട വിഷയത്തിൽ ശശി തരൂർ എംപിയെ പിന്തുണച്ച് കോടിയേരി ബാലകൃഷ്ണൻ. ശശി തരൂർ പറഞ്ഞത് കേരളത്തിന്റെ പൊതു വികാരമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റ് കോൺഗ്രസ് നേതാക്കളെപ്പോലെ നിഷേധാത്മക സമീപനം ശശി തരൂരിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെ റെയിലുമായി ബന്ധപ്പെട്ട വിഷയത്തിൽ ശശി തരൂർ എംപിയെ അനുകൂലിച്ചും എതിർത്തും നേതാക്കൾ രംഗത്തെത്തുകയാണ്. കെ റെയിൽ പദ്ധതിയുമായി ഉണ്ടായ വിവാദങ്ങളിൽ പാർട്ടി ശശി തരൂരിൻ്റെ അഭിപ്രായം തേടുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. ഇക്കാര്യം തരൂരിനോട് ചോദിക്കും. തെറ്റായ നിലപാട് അദ്ദേഹത്തിനുണ്ടെങ്കിൽ പാർട്ടി അതു തിരുത്തിക്കും. കെ റെയിൽ പദ്ധതിയെ ഒരു രീതിയിലും അംഗീകരിക്കാൻ കഴിയില്ല. തരൂർ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ഇക്കാര്യത്തിലെ തരൂരിൻ്റെ നിലപാട് ശരിയല്ലെന്നും ഗുണകരമല്ലെന്നും സുധാകരൻ പറഞ്ഞു.
Read Also : കെ റെയിൽ : കേന്ദ്ര റെയിൽവേ മന്ത്രി ഇന്ന് കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരുമായി കൂടിക്കാഴ്ച നടത്തും
അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം. ഇന്ന് സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. പാത കടന്നു പോകുന്ന 10 ജില്ലാ ആസ്ഥാനങ്ങളിലും സെക്രട്ടേറിയറ്റിന് മുന്നിലും ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തും.
Story Highlights : K-Rail -Kodiyeri Balakrishnan- shashi tharoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here