Advertisement

‘2000 ആളുകളിൽ നിന്നാണ് 14 പേരെ തിരഞ്ഞെടുത്തത്’; ’83’ സിനിമയെപ്പറ്റി സംവിധായകൻ

December 18, 2021
2 minutes Read
Kabir Khan audition actors

1983 ലോകകപ്പ് വിജയത്തിൻ്റെ കഥ പറയുന്ന ’83’ എന്ന സിനിമയിൽ ഇന്ത്യൻ ടീം അംഗങ്ങളെ അവതരിപ്പിക്കാൻ 2000ഓളം പേരെ ഓഡിഷൻ ചെയ്തു എന്ന് സംവിധായകൻ സാജിദ് ഖാൻ. ഈ 2000 പേരിൽ നിന്നാണ് 14 ടീം അംഗങ്ങളെ തിരഞ്ഞെടുത്തത്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് സാജിദ് ഖാൻ്റെ വെളിപ്പെടുത്തൽ. (Kabir Khan audition actors)

“ഇവർക്ക് ക്രിക്കറ്റ് കളിച്ചാൽ മാത്രം പോര, ഇതിഹാസങ്ങൾ കളിച്ചതുപോലെ കളിക്കണം. ഓരോ കഥാപാത്രങ്ങളുടെയും കാസ്റ്റിംഗിനു സമയമെടുത്തു. അതിപ്പോ റോജർ ബിന്നി ആയാലും സയ്യിദ് കിർമാനി ആയാലും മദൻ ലാലോ സുനിൽ ഗവാസ്കറോ ആയാലുമൊക്കെ അങ്ങനെ തന്നെ. ജീവിച്ചിരിക്കുന്നതിൽ ഏറ്റവും മഹാനായ ബാറ്ററെപ്പോലെ പെരുമാറണമെന്ന് ഞാൻ താഹിർ രാജ് ഭാസിനോട് പറഞ്ഞു.”- സാജിദ് ഖാൻ പറഞ്ഞു.

Read Also : ‘പണം വാങ്ങി ചതിച്ചു’; ’83’ സിനിമക്കെതിരെ പരാതിയുമായി വ്യവസായി

ടീം ക്യാപ്റ്റൻ കൂടിയായ കപിൽ ദേവിനെ രൺവീർ സിംഗാണ് അവതരിപ്പിക്കുക. ഇതിനകം തന്നെ സിനിമയിൽ താരത്തിൻ്റെ അപ്പിയറൻസ് ഏറെ ചർച്ച ആയിക്കഴിഞ്ഞു. കപിലിൻ്റെ ഭാര്യ റോമി ഭാട്ടിയ ആയി ദീപിക പദുക്കോണും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഹാർഡി സന്ധു, ജീവ, തഹിർ രാജ് ഭാസിൻ, സാഖിബ് സലീം, അമ്മി വിർക് തുടങ്ങിയവരൊക്കെ ഈ സിനിമയിൽ വേഷമിടുന്നുണ്ട്. കബീർ ഖാനാണ് ചിത്രത്തിൻ്റെ സംവിധായകൻ. ഡിസംബർ 24ന് ചിത്രം തീയറ്ററുകളിലെത്തും. ഹിന്ദി കൂടാതെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസാവും.

83ലെ ഫൈനലിൽ മുൻപ് രണ്ടു വട്ടം തുടർച്ചയായി ജേതാക്കളായ വെസ്റ്റ് ഇൻഡീസിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആ ജയത്തോടെയാണ് ഇന്ത്യയിൽ ക്രിക്കറ്റിനു വേരോട്ടമുണ്ടായത്.

ചിത്രത്തിനെതിരെ പരാതിയുമായി യുഎഇ വ്യവസായി രംഗത്തെത്തിയിരുന്നു. ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ പണം വാങ്ങി ചതിച്ചു എന്നാണ് പരാതി. ലാഭമുണ്ടാക്കിത്തരാമെന്ന് അവർ വാഗ്ധാനം ചെയ്തതിനെ തുടർന്ന് താൻ 16 കോടി ചിത്രത്തിൽ നിക്ഷേപിച്ചെന്നും ഈ വാക്ക് പാലിച്ചില്ലെന്നും അന്ധേരി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയിൽ ഇയാൾ പറയുന്നു.

Story Highlights : Kabir Khan audition actors of 83

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top