Advertisement

കൈക്കൂലി കേസ്; എ.എം ഹാരിസിന് സസ്പെൻഷൻ

December 18, 2021
1 minute Read

കൈക്കൂലി കേസിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസർ എ.എം ഹാരിസിന് സസ്പെൻഷൻ. ഹാരിസിനും രണ്ടാം പ്രതി ജോസ്മോനുമെതിരെ കൂടുതൽ അന്വേഷണം നടത്തും. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിൽ വിശദമായ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

നേരത്തെ ഹാരിസിൻ്റെ ആലുവയിലെ ഫ്ളാറ്റിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വിജിലൻസ് പിടിച്ചെടുത്തിരുന്നു. പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയ നിലയിലാണ് നോട്ടുകൾ കണ്ടെത്തിയത്. ബക്കറ്റിലും പാത്രങ്ങളിലും കിച്ചൻ കാബിന്‍റെ അടിയിലും അലമാരയിലുമാണ് ഇവ സൂക്ഷിച്ചിരുന്നത്.

17 ലക്ഷം രൂപയുടെ നോട്ടുകെട്ടുകളാണ് ഇയാളുടെ ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയത്. ഒരു റെയ്ഡിൽ ഇത്രയും നോട്ടുകെട്ടുകൾ കണ്ടെത്തുന്നത് ആദ്യമാണെന്ന് വിജിലൻസ് സംഘം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് എ.എം ഹാരിസിനെ കോട്ടയത്തെ ഒരു വ്യവസായിയുടെ കൈയ്യിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തത്.

Story Highlights : pollution-control-board-bribe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top