ലിംഗസമത്വം ഉറപ്പാക്കുന്നതിന് സ്‌കോട്ട്‌ലൻഡിൽ ആൺകുട്ടികളുടെ യൂണിഫോം പാവാടയും ഷർട്ടും ? [24 Fact check]

ലിംഗസമത്വും, ജെൻഡർ ന്യൂട്രൽ സ്‌കൂൾ യൂണിഫോമുമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ബാലുശേരി സ്‌കൂളിൽ പെൺകുട്ടികൾക്കും ഷർട്ടും പാന്റും യൂണിഫോമാക്കിയതോടെ നിരവധി സംഘടനകളാണ് ഇതിനെതിരെ രംഗത്തെത്തിയത്. പിന്നാലെ നടപടി സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഈ ചർച്ചയോടനുബന്ധിച്ച് നവമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്ന ഒരു ചിത്രമുണ്ട്. പാവാട ധരിച്ച് നിൽക്കുന്ന ആൺകുട്ടികളുടെ ചിത്രം. ( boys wearing skirts fact check )
ലിംഗസമത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്‌കോട്ട്‌ലൻഡിൽ ആൺകുട്ടികൾക്ക് പാവാടയും ഷർട്ടുമാണ് യൂണിഫോം എന്നതാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന തലക്കെട്ട്. എന്നാൽ ഇത് വാസ്തവമാണോ ? പകുതി മാത്രമേ ഇതിൽ സത്യമുള്ളു.
Read Also : ലിംഗസമത്വം: സ്പെയിനിലെ സ്കൂളിൽ വിദ്യാർത്ഥികളെ വീട്ടു ജോലി പഠിപ്പിക്കുന്നു
സാധാരണഗതിയിൽ വ്യാജ വാർത്തകളിൽ ചിത്രമുൾപ്പെടെ ഫോട്ടോഷോപ്പ് ചെയ്യാറുണ്ടെങ്കിലും ഈ ചിത്രം യഥാർത്ഥമാണ്. സ്‌കോട്ട്‌ലൻഡിൽ ആൺകുട്ടികൾ പാവാട ധരിച്ച് എത്തിയിരുന്നു. എന്നാൽ അത് ലിംഗസമത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള യൂണിഫോം അല്ല മറിച്ച്, കടുത്ത ചൂടിനെ തുടർന്ന് യൂണിഫോം പാന്റിന് പകരം ട്രൗസറാക്കണമെന്നാവശ്യപ്പെട്ട് സ്‌കൂൾ അധികൃതർക്കെതിരെ പാവാടയിട്ട് പ്രതിഷേധിക്കുന്നതാണ്. പരിശോധനയിൽ ഈ ചിത്രം സ്‌കോട്ട്‌ലൻഡിലേതല്ല, ഇംഗ്ലണ്ടിൽ നിന്നുള്ളതാണെന്നും കണ്ടെത്തി.
Story Highlights : boys wearing skirts fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here