ശമ്പള വിതരണം മുടങ്ങി; കെഎസ് ആർടിസിയിൽ പ്രതിസന്ധി രൂക്ഷം, കെടുകാര്യസ്ഥതയെന്ന് ജീവനക്കാർ
ശമ്പള വിതരണം മുടങ്ങിയതോടെ കെ എസ് ആർ ടി സിയിൽ പ്രതിസന്ധി രൂക്ഷം. പ്രത്യക്ഷ സമരങ്ങൾക്ക് പിന്നാലെ നാളെ മുതൽ ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രതിഷേധിക്കാനൊരുങ്ങിയിരിക്കുകയാണ് ഒരു വിഭാഗം ജീവനക്കാർ. പ്രതിദിന വരുമാനം പിന്നിട്ടിട്ടും ശമ്പളം നൽകാൻ കഴിയാത്തത് കെടുകാര്യസ്ഥതയെന്ന് ജീവനക്കാർ പറയുന്നു.
ഇതിനിടെ തിങ്കളാഴ്ച മുതൽ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് ടിഡിഎഫ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസത്തെ ശമ്പളം പതിനാറാം തീയതിയായിട്ടും വിതരണം ചെയ്യാന്‍ കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞിട്ടില്ല. ധനവകുപ്പ് നിലവില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പണം അനുവദിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ യൂണിയനുകള്‍ സമരത്തിലേക്ക് നീങ്ങുന്നത്.
Read Also : കെ എസ് ആർ ടി സി ശമ്പള പരിഷ്‌കരണം നേരിടാൻ യൂണിറ്റ് ഓഫീസർമാർക്ക് നിർദേശം നൽകി മാനേജ്‌മെന്റ്
അതേസമയം കെ എസ് ആർ ടി സിയിലെ ശമ്പള പരിഷ്‌കരണം നേരിടാൻ യൂണിറ്റ് ഓഫിസർമാർക്ക് നിർദേശം നൽകി മാനേജ്‌മെന്റ്. അവധികൾ ചീഫ് ഓഫീസ് നിർദേശങ്ങൾക്ക് അനുസരിച്ചേ അനുവദിക്കാവൂ എന്ന് നിർദേശം. ലീവ് അനുവദിക്കുമ്പോൾ ഷെഡ്യൂൾ കാൻസലേഷൻ ഉണ്ടാകാതെ പകരം ക്രമീകരണം നടത്തണം. കൂടാതെ ജീവനക്കാരുടെ അഭാവമുണ്ടായാൽ തൊട്ടടുത്ത യൂണിറ്റുമായി ബന്ധപ്പെടണമെന്നും മാനേജ്‌മെന്റ് നിർദേശം നൽകി.
Story Highlights : Crisis intensifies in KSRTC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here