Advertisement

ഒറ്റ തവണ മാത്രം തുറന്നുകാണാവുന്ന ചിത്രങ്ങൾ; എങ്ങനെ ‘വ്യൂ വൺസ്’ ചിത്രം വാട്ട്‌സ് ആപ്പിൽ അയക്കും ?

December 19, 2021
Google News 2 minutes Read
how to send view once photo

ഒറ്റ തവണ കാണാൻ സാധിക്കുന്ന ചിത്രം. തുറന്ന് കഴിഞ്ഞാൽ പിന്നീട് ഒരു തവണ കൂടി കാണണമെന്ന് കരുതിയാലും നടക്കില്ല- അതാണ് വ്യൂ വൺസ് ചിത്രങ്ങൾ അഥവാ ഒറ്റ തവണ മാത്രം തുറന്നുകാണാവുന്ന ചിത്രങ്ങൾ. ഇൻസ്റ്റഗ്രാമിലും, ടെലിഗ്രാമിലുമെല്ലാം ഈ ഫീച്ചർ ഉണ്ടായിരുന്നുവെങ്കിലും വാട്ട്‌സ് ആപ്പിൽ ഈ ഫീച്ചർ അവതരിപ്പിക്കുന്നത് അടുത്തിടെയാണ്. പക്ഷേ പലർക്കും ഈ സേവനം എങ്ങനെ ഉപയോഗിക്കണം എനനറിയില്ല. ( how to send view once photo )

ആദ്യം വാട്ട്‌സ് ആപ്പ് അപ്‌ഡേറ്റഡ് ആണോ എന്ന് നോക്കണം. ഏറ്റവും പുതിയ അപ്‌ഡേറ്റഡ് വേർഷനിലാണ് ഫീച്ചർ ലഭ്യമാകുക. തുടർന്ന് അയക്കാൻ ഉദ്ദേശിക്കുന്ന ചിത്രം സാധാരണ പോലെ ഗാലറിയിൽ നിന്ന് സെലക്ട് ചെയ്യുക. ഇതിന് ശേഷം ചാറ്റിന്റെ താഴെ വലത് വശത്തായി 1 എന്ന ചിഹ്നം കാണും. ഇതിൽ അമർത്തിയാൽ ഒരു തവണ മാത്രം ഈ ചിത്രം തുറന്ന് കാണാൻ സാധിക്കും എന്ന ഓപ്ഷൻ ആക്ടിവേറ്റ് ആകും. ഇനി ഈ ചിത്രം സെൻഡ് ചെയ്താൽ കാണുന്ന വ്യക്തിക്ക് ഇത് ആദ്യത്തെ തവണ മാത്രമേ തുറന്ന് കാണാൻ സാധിക്കൂ. രണ്ടാം തവണ ഓപ്പൺ ആക്കാൻ നോക്കിയാലും സാധിക്കില്ല.

എന്നാൽ ഈ ചിത്രം സ്‌ക്രീൻ ഷോട്ട് അടിക്കാൻ സാധിക്കും എന്നത് ഒരു പോരായ്മയാണ്. മാത്രമല്ല, ലഭിക്കുന്ന സന്ദേശങ്ങൾ തുറക്കും മുൻപ് ബാക് അപ് ചെയ്താൽ ആ സന്ദേശങ്ങൾ വീണ്ടും കാണാൻ സാധിക്കും. എന്നാൽ തുറന്ന സന്ദേശങ്ങൾ ബാക്ക് അപ് നടത്താൻ സാധ്യമല്ല.

Read Also : പ്രൊഫൈൽ ഫോട്ടോയും മറച്ചുവയ്ക്കാം; പുതിയ ഫീച്ചറുമായി വാട്ട്‌സ് ആപ്പ്

വ്യൂവൺസ് വഴി അയക്കുന്ന സന്ദേശങ്ങൾ 14 ദിവസത്തിനുള്ളിൽ ലഭിക്കുന്നയാൾ കണ്ടില്ലെങ്കിൽ അപ്രത്യക്ഷമാകും. വ്യൂവൺ ഓപ്ഷൻ ഒരോ തവണയും തെരഞ്ഞെടുക്കണം.

Story Highlights : how to send view once photo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here