Advertisement

അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

December 19, 2021
Google News 8 minutes Read
india u19 world cup

അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏഷ്യാ കപ്പിനുള്ള അതേ ടീം തന്നെയാണ് ടി-20 ലോകകപ്പിലും കളിക്കുക. യാഷ് ധുൽ തന്നെ ടീമിനെ നയിക്കും. ആന്ധ്രാപ്രദേശ് താരം എസ്കെ റഷീദ് വൈസ് ക്യാപ്റ്റനാണ്. 2022 ജനുവരി-ഫെബ്രുവരി വിൻഡോയിൽ വെസ്റ്റ് ഇൻഡീസിലാണ് ഇത്തവണത്തെ അണ്ടർ 19 ലോകകപ്പ് നടക്കുക. കഴിഞ്ഞ ലോകകപ്പിൽ ഫൈനലിലെത്തിയ ഇന്ത്യ മത്സരത്തിൽ ബംഗ്ലാദേശിനോട് പരാജയപ്പെട്ടിരുന്നു. (india u19 world cup)

Read Also : അണ്ടർ 19 ഏഷ്യാ കപ്പ്: യുഎഇയുടെ ക്യാപ്റ്റനായി കണ്ണൂരുകാരൻ

നാലു തവണ കിരീടം സ്വന്തമാക്കിയ ടീമാണ് ഇന്ത്യയുടേത്. 2000ൽ ആദ്യമായി കപ്പടിച്ച് കിരീട വേട്ട ആരംഭിച്ച ഇന്ത്യ 2008, 2012, 2018 വർഷങ്ങളിൽ വീണ്ടും കിരീടം സ്വന്തമാക്കി. മുഹമ്മദ് കൈഫിൻ്റെ നായകത്വത്തിനു കീഴിലാന് 2000ൽ ഇന്ത്യ ജേതാക്കളായത്. യുവരാജ് സിംഗ് ആയിരുന്നു മാൻ ഓഫ് ദ സീരീസ്. കോലിക്ക് കീഴിൽ 2008ൽ ഇന്ത്യ രണ്ടാം കിരീടം തൊട്ടു. ന്യൂസീലൻഡിൻ്റെ ടിം സൗത്തിയായിരുന്നു പരമ്പരയിലെ താരം. 2012ൽ ഉന്മുക്ത് ചന്ദിലൂടെ ഇന്ത്യ മൂന്നാം വട്ടം ജേതാക്കളായി. ഓസ്ട്രേലിയയുടെ വിൽ ബോസിസ്റ്റോ പ്ലയർ ഓഫ് ദ സീരീസായി. 2018ൽ പൃഥ്വി ഷാ ആയിരുന്നു ക്യാപ്റ്റൻ. ശുഭ്മൻ ഗിൽ ആയിരുന്നു പരമ്പരയിലെ താരം. കഴിഞ്ഞ തവണ പ്രിയം ഗാർഗ് ആയിരുന്നു ക്യാപ്റ്റൻ.

ഇന്ത്യൻ ടീം:

Yash Dhull (Captain), Harnoor Singh Pannu, Angkrish Raghuvanshi, Ansh Gosai, S K Rasheed, Anneshwar Gautam, Siddharth Yadav, Kaushal Tambe, Nishant Sindhu, Dinnesh Bana (wk), Aaradhya Yadav (wk), Rajangad Bawa, Rajvardhan Hangargekar, Garv Sangwan, Ravi Kumar, Rishith Reddy, Manav Parakh, Amrit Raj Upadhyay, Vicky Ostwal, Vasu Vats

സ്റ്റാൻഡ് ബൈ താരങ്ങൾ: Rishit Reddy, Uday Saharan, Ansh Gosai, Amrit Raj Upadhyay, PM Singh Rathore

Story Highlights : india u19 world cup team announced

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here