Advertisement

ചൈനയിൽ പാലം തകർന്ന് 4 മരണം; 8 പേർക്ക് പരുക്ക്

December 19, 2021
Google News 1 minute Read

മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ എഷൗ നഗരത്തിൽ പാലം തകർന്നു. എക്സ്പ്രസ് വേയ്ക്ക് മുകളിലൂടെയുള്ള പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നത്. അപകടത്തിൽ നാല് പേർ മരിക്കുകയും എട്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

പുലർച്ചെ 3.36 (പ്രാദേശിക സമയം) ഓടെയായിരുന്നു അപകടം. അപകടസമയം ആളുകൾ പാലത്തിൽ ജോലി ചെയ്യുകയായിരുന്നു. കൂടാതെ 3 ട്രക്കുകൾ പാലത്തിലുണ്ടായിരുന്നു. മേൽപ്പാലത്തിന് താഴെ ഉണ്ടായിരുന്ന ഒരു കാർ പൂർണമായും തകർന്നു.

അമിതഭാരം കയറ്റിയ ട്രക്കാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. എക്‌സ്‌പ്രസ് വേയുടെ ടു-വേ ഗതാഗതം അടച്ചതായി പ്രവിശ്യാ ഗതാഗത പൊലീസ് വകുപ്പുകളെ ഉദ്ധരിച്ച് സിൻ‌ഹുവ റിപ്പോർട്ട് ചെയ്തു.

Story Highlights : ramp-bridge-collapses-in-china

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here