Advertisement

‘ഉത്തരവാദി മുഖ്യമന്ത്രി’; ഭീകരവാദികൾക്ക് വളം വച്ച് കൊടുക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്ന് വി.മുരളീധരൻ

December 19, 2021
Google News 1 minute Read
v muraleedharan against cm

മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഭീകരവാദികൾക്ക് വളം വച്ച് കൊടുക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്ന് വി.മുരളീധരൻ ആരോപിക്കുന്നു.

കൊലയ്ക്ക് കൊല എന്നതാണോ നിയമവാഴ്ചയുള്ള സംസ്ഥാനത്തെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. കൊലപാതകം ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കുന്ന ബുദ്ധി ആരുടേതെന്ന് പരിശോധിക്കണമെന്നും വി. മുരളീധരൻ പറഞ്ഞു. ആലപ്പുഴയിലെ കൊലപാതകം അപലപനീയമാണെന്നും വി മുരളീധരൻ പ്രതികരിച്ചു.

ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയത് പോപ്പുലർ ഫ്രണ്ടുകാരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. മൂന്ന് ബിജെപി നേതാക്കളെയാണ് പോപ്പുലർ ഫ്രണ്ട് അക്രമികൾ കൊലപ്പെടുത്തിയത്. സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെയാണ് കൊലപാതകങ്ങളെന്ന് കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. പോപ്പുലർ ഫ്രണ്ട് ശ്രമിക്കുന്നത് വർഗീയ കലാപമുണ്ടാക്കാനാണ്. പിഎഫ്‌ഐ പിന്തുടരുന്നത് താലിബാൻ മാതൃകയാണ് അതിന് സഹായിക്കുന്നത് പൊലീസും സിപിഐ എമ്മുമാണെന്നും അദ്ദേഹം ആരോപിച്ചു.

Read Also : ലക്ഷ്യം വർഗീയ കലാപം; ബിജെപി നേതാവിനെ കൊലപ്പെടുത്തിയത് പോപ്പുലർ ഫ്രണ്ട്: കെ സുരേന്ദ്രൻ

എസ്ഡിപിഐ നോവിന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന നിലപാടിലാണ് ബിജെപി. കൊല നടന്ന പ്രദേശത്ത് സിപിഐഎം- എസ്ഡിപിഐ സംഘർഷം നിലനിന്നിരുന്നതായി വി.മുരളീധരൻ ആരോപിക്കുന്നു.

Story Highlights : v muraleedharan against cm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here