Advertisement

ആലപ്പുഴയിൽ സർവകക്ഷി സമാധാന യോഗം വൈകിട്ട്; സുരക്ഷ ശക്തമാക്കിയെന്ന് കളക്ടർ

December 20, 2021
Google News 1 minute Read

ആലപ്പുഴയിൽ സർവകക്ഷി സമാധാന യോഗം വൈകിട്ട് നടക്കും. സുരക്ഷ ശക്തമാക്കിയെന്ന് ആലപ്പുഴ ജില്ലാ കളക്ടർ എ അലക്സാണ്ടർ 24 നോട് പറഞ്ഞു. സമാധാന അന്തരീക്ഷം നിലനിർത്തുക എന്ന ലക്ഷ്യത്തിലാണ് സർവകക്ഷിയോഗം വിളിച്ചത്. എല്ലാ പ്രതിനിധികളും എത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.(collector)

എല്ലാ മേഖലകളിലും കർശന പരിശോധന നടപ്പിലാക്കും. ജനങ്ങൾക്ക് ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ല. ഇന്ന് വൈകിട്ട് 3 മണിക്ക് ജില്ലയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും എം പി, എംഎൽഎമാരുടെയും യോഗം ജില്ലയിലെ രണ്ട് മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടക്കും. കൂടാതെ പൊലീസ് ഉദ്യോഗസ്ഥരും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുമെന്ന് കളക്ടർ എ അലക്സാണ്ടർ അറിയിച്ചു.

Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…

യോഗത്തിൽ നിലവിൽ ആവശ്യമുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. അടുത്ത കാലങ്ങളിൽ ആലപ്പുഴയിൽ ഇങ്ങനെ ഒരു സാഹചര്യം വന്നിട്ടില്ല ജനങ്ങൾക്ക് ആശങ്ക വേണ്ട അത് പരിഹരിക്കാനാണ് ഇന്ന് യോഗം വിളിച്ചിരിക്കുന്നത് ആശങ്ക മറികടക്കാനുള്ള പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം.

Story Highlights : all-political-partymeet-in- aalapuzha-collector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here