Advertisement

രൺജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടി, സർക്കാരിന്റെ ഭാഗത്ത് നിന്നും സംഭവിച്ച ഏകപക്ഷീയ നിലപാടെന്ന് കെ സുരേന്ദ്രൻ

December 20, 2021
1 minute Read

രൺജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പോസ്റ്റ്‌മോർട്ടം നടത്തുന്ന മെഡിക്കൽ കോളജിൽ എത്തിയാണ് കെ സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് സംസാരിച്ചത്. മൃതദേഹം തൊട്ടിട്ട് പോലുമില്ല, ഫ്രീസറിൽ പോലും വയ്ക്കാതെയാണ് ഇന്നലെ മുഴുവൻ മൃതദേഹത്തോട് അനാദരവ് കിട്ടിയിരിക്കുന്നത്. അതൊരിക്കലും ക്ഷമിക്കാവുന്ന ഒന്നല്ല. പൂർണ്ണമായിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്നും സംഭവിച്ച ഏകപക്ഷീയ നിലപാടണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…

ഇന്നലെ വൈകിട്ടും മോർച്ചറിക്ക് മുന്നിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം നടന്നു. ആസൂത്രിതമായ ഗൂഡാലോചനയാണ് പൊലിസ് നടത്തിയതെന്നും പോപ്പുലർ ഫ്രണ്ടിന് ഒരു നിയമവും ആർഎസ്എസിന് ഒരു നിയമവുമാണിവിടെയെന്നും സുരേന്ദ്രൻ ആരോപിച്ചു. പൊലിസ് നടപടിയോട് സഹകരിക്കുന്നത് ദൗർലഭ്യമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയിൽ കളക്ടർ വിളിച്ച സർവകക്ഷി സമാധാന യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി അറിയിച്ചു. കളക്ടർ യോഗം വിളിച്ചത് കൂടിയാലോചനയില്ലാതെയാണ് എന്ന് ബിജെപി. രൺജിത് ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങിന്റെ നേരത്താണ് കളക്ടർ യോഗം വിളിച്ചതെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി.

Story Highlights : bjp-against-disrespect-of-renjithsdeath-k surendran-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top