Advertisement

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ കോടികളുടെ തട്ടിപ്പ്; അന്വേഷണം ആവശ്യപ്പെട്ട് കത്ത്

December 20, 2021
1 minute Read

ചെയ്യാത്ത പണികളുടെ പേരിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ കോടികളുടെ തട്ടിപ്പ്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് കത്ത് നൽകി.

ചെയ്യാത്ത മരാമത്ത് പണികളുടെ പേരിൽ രണ്ട് കോടി രൂപ തട്ടിയെടുത്തു എന്നാണ് പരാതി. മരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർ ചെയ്യാത്ത പണികളുടെ പേരിൽ കോടികൾ എഴുതിയെടുത്തതായി കണ്ടെത്തൽ. 11 ഉദ്യോസ്ഥർക്കെതിരെയാണ് സംസ്ഥാന വിജിലൻസിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി കത്ത് നൽകിയത്.

Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…

പണിയാത്ത മതിലിനും കുളം നവീകരണത്തിനും ഉൾപ്പെടെ ബിൽ എഴുതിയെടുത്തെന്ന് കണ്ടെത്തൽ. തട്ടിപ്പ് മാവേലിക്കര എഞ്ചിനീയറുടെ കീഴിലാണ് നടന്നത്. വിജിലൻസ് ഡയറക്ടർക്ക് ബോർഡ് സെക്രട്ടറിയും പ്രസിഡന്റും കത്ത് നൽകി. ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടും സംസ്ഥാന വിജിലൻസിന് കൈമാറി.

Story Highlights : dewasomboard-2crores- cheated-officials

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement