Advertisement

149.89 കോടിയുടെ തട്ടിപ്പ്; 5 ഇടങ്ങളിൽ ഇഡി റെയ്ഡ്; അന്വേഷണം എൻസിപി നേതാവിൻ്റെ മകനിലേക്ക്

December 20, 2021
Google News 1 minute Read

ദേശസാൽകൃത ബാങ്കിൽ നിന്ന് 149.89 കോടി രൂപ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുംബൈയിലെ അഞ്ച് സ്ഥലങ്ങളിൽ പരിശോധന നടത്തി. അസോസിയേറ്റ് ഹൈ പ്രഷർ ടെക്നോളജീസ് ലിമിറ്റഡിന്റെ ഡയറക്ടർമാരുടെ വീടുകളും ഓഫീസുകളും ഇഡി പരിശോധിച്ചു.

മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിന്റെ മകൻ ഫറാസ് മാലിക്കുമായി ബന്ധമുള്ള കമ്പനിയിലേക്ക് ബാങ്കിൽ നിന്ന് കടമെടുത്ത തുക വകമാറ്റിയതായി വൃത്തങ്ങൾ പറഞ്ഞു. ഫറാസ് മാലിക്കുമായി ബന്ധമുള്ള കമ്പനി 10 കോടിയിലധികം രൂപ കൈപ്പറ്റിയെന്നാണ് ആരോപണം.

യൂണിയൻ ബാങ്ക് വായ്പയിൽ നിന്ന് ഫറാസ് മാലിക്കുമായി ബന്ധമുള്ള കമ്പനിയിലേക്ക് പണം വകമാറ്റിയതിന് തെളിവ് കണ്ടെത്തിയാൽ ഏജൻസി അദ്ദേഹത്തെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. ഡൽഹിയിലാണ് ഇതുസംബന്ധിച്ച് ഇസിഐആർ ആദ്യം രജിസ്റ്റർ ചെയ്തത്. എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) പ്രഥമ വിവര റിപ്പോർട്ടിന് (എഫ്ഐആർ) തുല്യമാണ്.

Story Highlights : ed-raids-in-mumbai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here