മുഴുവൻ സമയ രാഷ്ട്രീയക്കാരൻ അല്ലാത്തതുകൊണ്ടാണ് തരൂർ കാര്യങ്ങൾ അറിയാതെ പോയത്; കെ.മുരളീധരൻ എം.പി

കെ റെയിൽ വിഷയത്തിൽ ശശി തരൂർ മുഴുവൻ സമയ രാഷ്ട്രീയക്കാരൻ അല്ലാത്തതുകൊണ്ടാണ് കാര്യങ്ങൾ അറിയാതെ പോയതെന്ന് കെ.മുരളീധരൻ എം.പി. യു.ഡി.എഫ് വസ്തുത പഠന സംഘത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് കെ റെയിലിനെ എതിർക്കുന്നതെന്നും കെ.മുരളീധരൻ പറഞ്ഞു.
കെ റെയിലിനെതിരെ യു.ഡി.എഫ് എം.പിമാര്‍ റെയില്‍വെ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ തരൂര്‍ എം.പി ഒപ്പുവച്ചിരുന്നില്ല. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാർഹമാണെന്നായിരുന്നു തരൂരിന്‍റെ പരാമര്‍ശം.
Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…
കൂടാതെ, കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പാർലമെന്റിൽ കെ മുരളീധരൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കേരളത്തിലെ ക്രമസമാധാനം തകർന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍കഥയാകുന്നു എന്ന് കെ മുരളീധരന്‍ പറയുന്നു. സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ചയാണ് ദൃശ്യമാക്കുന്നതെന്നും കെ മുരളീധരൻ നല്‍കിയ നോട്ടീസ് വ്യക്തമാക്കുന്നു.
Story Highlights : k-muraleedharan-says-tharoor-failed-in-k-rail-issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here