വിവാഹേതര ബന്ധത്തിനു വിസമ്മതിച്ചു; യുവതിയുടെ 6 വയസ്സുകാരനായ മകനെ കൊലപ്പെടുത്തി

വിവാഹേതര ബന്ധത്തിനു വിസമ്മതിച്ച യുവതിയുടെ 6 വയസ്സുകാരനായ മകനെ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ബർവാനിയിലുള്ള ധാബബവാടി ഗ്രാമത്തിൽ കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. 21കാരനായ പ്രതി ദിനേഷ് ഭിലാല അഥവാ നാനയെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ചയാണ് 6 വയസ്സുള്ള തൻ്റെ മകനെ കാണാനില്ലെന്ന് ഒരാൾ പൊലീസിൽ പരാതിപ്പെട്ടത്. ഭാര്യയും താനും കൂലിപ്പണി കഴിഞ്ഞ് തിരികെവരുമ്പോൾ മകൻ വീട്ടിലുണ്ടായിരുന്നില്ലെന്നായിരുന്നു പരാതി. പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെയും കൊണ്ട് ദിനേഷ് ഭിലാല പാടത്തേക്ക് പോകുന്നത് ചില നാട്ടുകാർ കണ്ടിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് വിവാഹേതര ബന്ധത്തിനു വിസമ്മതിച്ചതിനെ തുടർന്ന് താൻ യുവതിയുടെ മകനെ കൊല്ലുകയായിരുന്നു എന്ന് പ്രതി മൊഴി നൽകിയത്.
Story Highlights : Married Woman Refuses Relationship Proposal Man Kills Son
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here