Advertisement

എയ്ഡഡ് സ്കൂളുകളിലെ പാർട്ട് ടൈം അധ്യാപകർക്ക് പിഎഫ്; സർക്കാർ ഉത്തരവ്

December 20, 2021
Google News 1 minute Read

എയ്ഡഡ് സ്കൂളുകളിലെ പാർട്ട് ടൈം ടീച്ചേഴ്സ് / പാർട്ട് ടൈം ടീച്ചേഴ്സ് വിത്ത് ഫുൾ ബെനിഫിറ്റ് വിഭാഗം അധ്യാപകർക്ക് കെ.എ.എസ്.ഇ.പി.എഫിൽ അംഗത്വം നല്കുന്നതിനുള്ള അനുമതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഈ വിഭാഗം ജീവനക്കാരിൽ നേരത്തെ കെ.എ.എസ്.ഇ.പി.എഫ് അംഗത്വം ലഭിച്ചവരുണ്ടെങ്കിൽ അവർക്ക് ഈ ഉത്തരവ് ദോഷകരമായി ബാധിക്കില്ലെന്നും വ്യവസ്ഥയുണ്ട്.

സർക്കാർ സ്കൂളുകളിലെ പാർട്ട് ടൈം അധ്യാപകർക്ക് ജി.പി.എഫ് അക്കൗണ്ട് തുടങ്ങുവാൻ ഉത്തരവ് പ്രകാരം അനുമതി നൽകിയിരുന്നു. അതിനനുസൃതമായാണ്, എയ്ഡഡ് മേഖലയിലെ പാർട്ട് ടൈം അധ്യാപകർക്കും കെ.എ.എസ്.ഇ.പി.എഫ് തുടങ്ങുവാനുള്ള അനുമതി നൽകിയിട്ടുള്ളത്.

അക്കൗണ്ട് ലഭിച്ചിട്ടില്ല എന്ന കാരണത്താൽ എയ്ഡഡ് മേഖലയിലെ പാർട്ട് ടൈം ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നടത്തുന്നതിന് നേരിടുന്ന തടസം ചൂണ്ടിക്കാണിച്ചുമുള്ള നിവേദനങ്ങൾ പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കെ ഇ ആർ ഭേദഗതിയ്ക്കുള്ള പ്രൊപ്പോസൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ സമർപ്പിക്കേണ്ടതാണ് എന്നും ഉത്തരവിൽ പറയുന്നു.

Story Highlights : pf-for-part-time-teachers-in-aided-schools

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here