Advertisement

എസ് ഡി പി ഐ നേതാവ് കെ എസ് ഷാനിന്റെ കൊലപാതകം; പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു

December 20, 2021
Google News 2 minutes Read

ആലപ്പുഴ കെ എസ് ഷാൻ വധക്കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെ കോടതി റിമാൻഡ് ചെയ്തു.കാട്ടൂർ സ്വദേശി രതീഷ്, മണ്ണഞ്ചേരി സ്വദേശി രാജേന്ദ്ര പ്രസാദ് എന്നിവരാണ് റിമാൻഡിലായത്. പ്രതികളെ 14 ദിവസത്തേക്കാണ് ആലപ്പുഴ ജെഎഫ് സി എം കോടതി റിമാൻഡ് ചെയ്തത്.

അതേസമയം ആലപ്പുഴ എസ് ഡി പി ഐ നേതാവ് കെ എസ് ഷാനിന്റെ കൊലപാതകത്തിൽ പ്രതികൾ ഉപയോഗിച്ചെന്ന് സംശയിക്കുന്ന കാർ കണ്ടെത്തിയിരുന്നു. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്തുനിന്നാണ് കാർ പൊലീസ് കണ്ടെത്തിയത്. ഇത് പ്രതികൾ ഉപയോഗിച്ച കാർ തന്നെയാണെന്നാണ് പൊലീസ് പറയുന്നത്.

Read Also : എസ് ഡി പി ഐ നേതാവ് കെ എസ് ഷാനിന്റെ കൊലപാതകം; പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി

ഷാൻ വധത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത പ്രസാദ്, രതീഷ് എന്നിവരെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ട് കൊലപാതകങ്ങൾക്കും പിന്നിലെ രാഷ്ട്രീയഗൂഢാലോചനയെക്കുറിച്ച് വിശദമായ അന്വേഷണമുണ്ടാവും എന്നും എഡിജിപി വ്യക്തമാക്കിയിരുന്നു.

Story Highlights : SDPI k s shan murder case -The accused remanded for 14 days

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here