പത്തനംതിട്ടയിൽ 13കാരി മുങ്ങി മരിച്ചു

പത്തനംതിട്ട തിരുവല്ലയിൽ 13കാരി മുങ്ങി മരിച്ചു. നെടുമ്പ്രം കല്ലുങ്കൽ സ്വദേശിനി നമിതയാണ് മരിച്ചത്. മണിമലയാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ 7 മണിയോടെയാണ് സംഭവം. പെൺകുട്ടി കല്ലുങ്കൽ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടുകയാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. 9 മണിയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. അപകടമരണമാണോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
Story Highlights : girl-drowns-in-pathanamthitta
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here