Advertisement

റൂള്‍ ബുക്ക് വലിച്ചെറിഞ്ഞു; ടിഎംസി എംപി ഡെറക് ഒബ്രിയാന് സസ്‌പെന്‍ഷന്‍

December 21, 2021
Google News 6 minutes Read
Derek OBrien

തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയാനെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. രാജ്യസഭയില്‍ ചെയറിന് നേരെ റൂള്‍ ബുക്ക് വലിച്ചെറിഞ്ഞതിനാണ് നടപടി. തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ ചര്‍ച്ചയ്ക്കിടെ ക്രമപ്രശ്‌നം ഉന്നയിച്ചത് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഒബ്രയാന്‍ റൂള്‍ ബുക്ക് വലിച്ചെറിഞ്ഞത്.

പാര്‍ലമെന്റിലെ ശീതകാല സമ്മേളനത്തിനിടെ സസ്‌പെന്‍ഡ് ചെയ്യപ്പെടുന്ന പതിമൂന്നാമത്തെ എംപിയാണ് ഡെറക് ഒബ്രിയാന്‍. എംപിയുടെ നടപടിയെ അപലപിക്കുന്നുവെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ തെരഞ്ഞെടുപ്പ് നിയമഭേദഗതി ബില്‍ പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബില്‍ രാജ്യസഭയിലേക്ക് എത്തിയത്. ബില്‍ അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.

Read Also : 20 യൂട്യൂബ് ചാനലുകള്‍ നിരോധിക്കാന്‍ ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍

പാര്‍ലമെന്റില്‍ വിവാദ കാര്‍ഷിക നിയമ ബില്‍ അവതരിപ്പിക്കുന്നതിനിടെയാണ് തന്നെ ഇതിന് മുന്‍പ് സസ്‌പെന്‍ഡ് ചെയ്തതെന്ന് ഒബ്രിയാന്‍ ട്വിറ്ററില്‍ കുറിച്ചു. ആ ബില്ലിന്റെ അവസ്ഥ എന്തായെന്ന് എല്ലാവര്‍ക്കുമറിയാം. ഈ നിയമവും വൈകാതെ പിന്‍വലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒബ്രിയാന്‍ വ്യക്തമാക്കി.

Story Highlights : Derek OBrien

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here