14കാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ സഹായിച്ചു; പാക് താരം യാസിർ ഷായ്ക്കെതിരെ കേസ്

പാകിസ്താൻ സ്പിന്നർ യാസിർ ഷായ്ക്കെതിരെ പൊലീസ് കേസ്. 14കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതിയെ സഹായിച്ചു എന്ന കുറ്റത്തിനാണ് ഷാലിമാർ പൊലീസ് യാസിർ ഷായ്ക്കെതിരെ കേസെടുത്തത്. പെൺകുട്ടിയുടെ പരാതിയിലാണ് കേസ്. യാസിർ ഷായുടെ സുഹൃത്തായ ഫർഹാൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പെൺകുട്ടി പരാതിപ്പെട്ടത്. (FIR Yasir Shah molested)
ദൃശ്യങ്ങൾ ചിത്രീകരിച്ച് അത് പ്രചരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പെൺകുട്ടി പറഞ്ഞു. സുഹൃത്തിനൊപ്പം ചേർന്ന് യാസിർ ഷായും ഭീഷണിപ്പെടുത്തി. സഹായാഭ്യർത്ഥനയുമായി യാസിറിന് വാട്സപ്പിൽ മെസേജ് അയച്ചപ്പോൾ ചിരിക്കുന്ന സ്‌മൈലിയായിരുന്നു മറുപടി. പൊലീസിൽ പരാതിപ്പെട്ടതോടെ ഇയാൾ നിലപാട് മാറ്റി. 18 വയസ് വരെ തനിക്ക് താമസിക്കാനുള്ള ഫ്ലാറ്റും മാസം ചെലവിനുള്ള തുകയും നൽകാമെന്ന് യാസിർ വാഗ്ദാനം ചെയ്തു എന്നും പെൺകുട്ടി പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പറഞ്ഞു.
35കാരനായ യാസിർ ഷാ പാകിസ്താനു വേണ്ടി 46 ടെസ്റ്റ് മത്സരങ്ങളിലും 25 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. യഥാക്രമം 235, 24 വിക്കറ്റുകളാണ് താരത്തിനുള്ളത്. പരുക്കേറ്റതിനെ തുടർന്ന് ബംഗ്ലാദേശ് പര്യടനത്തിൽ യാസിർ കളിച്ചിരുന്നില്ല.
Story Highlights : FIR Yasir Shah helping friend molested girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here