ഡല്‍ഹിയില്‍ 14 കോടിയുടെ ഹെറോയിനുമായി വിദേശ വനിത അറസ്റ്റില്‍

ഡല്‍ഹി വിമാനത്താവളത്തില്‍ ഹെറോയിനുമായി വിദേശ വനിത അറസ്റ്റില്‍. അന്താരാഷ്ട്ര വിപണിയില്‍ 14.4 കോടി രൂപ വില്‍മതിക്കുന്ന ഹെറോയിന്‍ ആണ് യുവതിയില്‍ നിന്ന് പിടിച്ചെടുത്തത്. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് 2 കിലോഗ്രാം ഹെറോയിനുമായി ഉഗാണ്ട സ്വദേശിനി അറസ്റ്റിലായത്.
ദുബായില്‍ നിന്നാണ് ഉഗാണ്ട സ്വദേശിനിയായ യുവതി ഡല്‍ഹിയിലെത്തിയത്. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബാഗ് പരിശോധിക്കുകയായിരുന്നു. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് 1985 പ്രകാരമാണ് അറസ്‌റ്റെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
Read Also : റൂള്‍ ബുക്ക് വലിച്ചെറിഞ്ഞു; ടിഎംസി എംപി ഡെറക് ഒബ്രിയാന് സസ്‌പെന്‍ഷന്‍
കഴിഞ്ഞ 19ന് അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 15 കോടി വിലമതിക്കുന്ന ഹെറോയിനുമായി ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് കെനിയ സ്വദേശിനിയെ കസ്റ്റംസ് പിടികൂടിയിരുന്നു. രണ്ട് കിലോ ഹെറോയിനാണ് ഇവരുടെ കൈയ്യില്‍ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തത്. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍നിന്നുമാണ് യുവതി ജയ്പൂരിലെത്തിയത്.
Story Highlights : heroin seized
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here